കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസില്‍ പി.ജി. വിദ്യാര്‍ഥി മരിച്ചനിലയില്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ്   കാമ്പസിൽ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.

രണ്ടാംവര്‍ഷ പി.ജി. വിദ്യാര്‍ഥിയായ വയനാട് സ്വദേശി ആനന്ദ് കെ.ദാസിനെയാണ് കാമ്ബസിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാവിലെ എട്ടുമണി വരെ ആനന്ദിനെ കാമ്പസിൽ   കണ്ടിരുന്നതായും പിന്നീട് 11 മണിയോടെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നുമാണ് സഹപാഠികളുടെ മൊഴി. വിദ്യാര്‍ഥി ജീവനൊടുക്കാനിടയായ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്ന് പോലീസും അറിയിച്ചു.