വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളില്‍ കടുത്ത വിമര്‍ശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരു : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം വലിയ രീതിയിലുള്ള നിലവാര തകര്‍ച്ചയാണ്് നേരിടുന്നതെ ന്ന് ഗവര്‍ണര്‍ പറഞ്ഞു. എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.
ഏതെങ്കിലും വിദ്യാര്‍ഥി സംഘടനയില്‍ അംഗമായാല്‍ എല്ലാത്തിനുമുള്ള ലൈസന്‍സായി എന്നാണ് ചിലര്‍ കരുതുന്നത്. ഇത് വലിയ തിരിച്ചടികള്‍ക്ക് കാരണമാകുന്നത്. വിഷയം തന്റെ മുന്നിലെത്തിയാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന സംഭവങ്ങള്‍ കണ്ടുനില്‍ക്കാനും ഖേദിക്കാനും മാത്രമേ തനിക്ക് കഴിയൂവെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഗൗരവപ്പെട്ട വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. നിങ്ങള്‍ നട്ടെല്ല് കാണിക്കണം എന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.