പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

 

  തൃശൂർ : തൃശൂര്‍ അരിമ്പൂരിൽ  പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകള്‍ അനുപമ (15)യാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അനുപമയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അനുപമ മരിച്ചത്. കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് നടത്തിവരികയാണ്.