വിദ്യക്കും വിശാഖിനും പിന്നാലെ നിഖിലും ഒളിവില്‍
ആലപ്പുഴ: പി.ജി. പ്രവേശനത്തിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതി, എസ്.എഫ്.ഐ. കായംകുളം ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറി നിഖില്‍ തോമിസിനെതിരേ കേസെടുത്തിട്ടും ഇയാളെ കണ്ടെത്താനാകാതെ പോലീസ്. അന്വേഷണത്തിനായി എട്ടംഗം സംഘത്തെ നിയോഗിച്ചെങ്കിലും നിഖില്‍ തോമസിനെക്കുറിച്ച് പോലീസിന് ഒരുവിവരവുമില്ല.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ആള്മാേറാട്ടത്തിന് ശ്രമിച്ച കേസിലെ പ്രതിയായ എസ്.എഫ്.ഐ. നേതാവ് വിശാഖിനേയും മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയേയും കണ്ടെത്താന്‍ കഴിയാത്തതില്‍ പോലീസ് കടുത്ത വിമര്ശനനം നേരിടുന്നതിനിടെയാണ് നിഖില്‍ തോമസ് ഒളിവില്‍ പോയതും കേരളാ പോലീസിന് തലവേദനയാകുന്നത്. പോലീസിന്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായെന്നാണ് ഉയരുന്ന വിമർശനം.