പത്തനംതിട്ടയില്‍ കൂടെ താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു

 

റാന്നി :പത്തനംതിട്ട റാന്നിയിൽ കീക്കൊഴൂരില്‍ കൂടെ താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു.രജിത (28 ) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

ഒപ്പം താമസിച്ചിരുന്ന അതുല്‍ സത്യൻ എന്ന ആളാണ് യുവതിയെ വെട്ടി കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ, അമ്മ , അനുജത്തി എന്നിവര്‍ക്കും വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതുല്‍ എന്ന് പോലീസ് പറഞ്ഞു.