പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് പോലീസുകാരന്‍

തിരുവനന്തപുരം:ഇടുക്കി മറയൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ദിലീപാണ് അറസ്റ്റിലായത്.

ആര്യങ്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അറസ്റ്റിലായത് ആങ്ങളയായ പോലീസുകാരൻ.

കഴിഞ്ഞ തിങ്കളാഴ്ച വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.തുടര്‍ന്ന് ചൈല്‍ഡ് ലൈൻ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദിലീപിന്റെ പേര് വെളിപ്പെടുത്തിയത്.കുട്ടിയുടെ അടുത്ത ബന്ധുകൂടിയാണ് ഇയാള്‍. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇയാളെ സര്‍വീസില്‍ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.