സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങി; പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : പാറശ്ശാല പരശുവയ്ക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈവലിങ് ജോയിയുടെ(15) മൃതദേഹമാണ് കണ്ടെത്തിയത്. പളുകല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈവലിങ്. ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ യൂണിഫോമിലായിരുന്നു മൃതദേഹം ട്രാക്കില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പാറശ്ശാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌കൂളിലേക്ക് എന്ന് പറഞ്ഞായിരുന്നു ഈവലിങ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ സ്‌കൂളില്‍ എത്തിയിരുന്നില്ല. പിന്നാലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.