പത്തനംതിട്ട ജില്ലയിൽ ഇടവിട്ടുള്ള മഴ തുടരുന്നു.

പത്തനംതിട്ട  :   ജില്ലയിൽ ഇടവിട്ടുള്ള മഴ തുടരുന്നു. ജില്ലയിൽ 30 വില്ലേജുകൾ മഴക്കെടുതിയിലാണ്. മണിമലയാറ് കരകവിഞ്ഞതോടെ മല്ലപ്പള്ളി തിരുവല്ല താലൂക്ക് കളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെ നദികൾ കര കവിഞ്ഞൊഴുകുന്നതിനാൽ ജാഗ്രതാ നിർദ്ധേശം തുടരുന്നു. 250 ഓളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ട്. ആരോഗ്യ മന്ത്രിയും ജില്ലാ കളക്ടറും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. മലയോര മേഖലയിലും ജാഗ്രതാ നിർദ്ധേശം.

ജില്ലയിൽ ഇടവിട്ടുള്ള ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. കുറുമ്പൻ മൂഴി അരയാഞ്ഞിലി മൺ ആനിക്കാട് ആവണിപാറ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ജില്ലയിലെ 30 വില്ലേജുകളിൽ മഴക്കെടുതികൾ രൂക്ഷമാണ്. 250 ഓളം കുടുംബങ്ങൾ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നു. ഏഴിക്കാട് കോളനിയിൽ വെള്ളം കയറി. തിരുവല്ല കോഴഞ്ചേരി . തിരുവ

ല്ല റാന്നി റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. 20 ഓളം റോഡുകളിൽ ഗതാഗത തടസ്സമുണ്ട്. ഇതുവരെ 24 വീടുകൾക്ക് മഴക്കെടുതിയിൽ കേടുപാടുകൾ സംഭവിച്ചു. മല്ലപ്പള്ളി തിരുവല്ല താലൂക്ക് കളിലാണ് മഴ ദുരിതം വിതച്ചത് . 1500 ഓളം വീടുകളിൽ വെള്ളം കയറി. അഗ്നി രക്ഷാ സേനയും എൻ ഡി ആർ എഫും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മലയോര മേഖലകളിൽ മഴ തുടരുന്നത് ആശങ്കക്ക് ഇട നൽകുന്നുണ്ട്. മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ധേശമുണ്ട്. വനമേഖലയിൽ ഉച്ചക്ക് ശേഷം മഴ കനത്തത് ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുവാനിടയായേക്കും. ഡാമുകളിൽ ആശങ്കപ്പെടേണ്ട ജലനിരപ്പ് നിലവിൽ ഇല്ലങ്കിലും വരും മണിക്കൂറുകൾ നിർണ്ണായകമാണ്.