തിരുവനന്തപുരത്ത് എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം കിള്ളിപ്പാലത്തെ കിള്ളി ടൂറിസ്റ്റ് ഹോമില്‍ നിന്ന് എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

കൈമനം പൂന്തോപ്പ് ലെയിൻ ലക്ഷംവീട് ടി.സി 55/456 അരവിന്ദ് (24) ആണ് പിടിയിലായത്.

65 ഗ്രാം ലഹരിയുമായി ആണ് ഇയാള്‍ കസ്റ്റഡിയിലായത്.

ഇതോടെ മാരക ലഹരിമരുന്നായ എം.ഡി.എം.എ യുവാക്കള്‍ക്ക് കൈമാറിയതുമായി ബന്ധപ്പെട്ട അവസാന പ്രതിയും കരമന പോലീസിന്റെ പിടിയിലായി.