കോട്ടയം പുതുപള്ളി കൊട്ടാരത്തിൽ കടവിൽ ഒഴുക്കിൽപെട്ട കാർ പുറത്തെടുത്തു.

 

കോട്ടയം: പുതുപള്ളി കൊട്ടാരത്തിൽ കടവിൽ ഒഴുക്കിൽ പെട്ടകാർ പുറത്തെടുത്തു.
ഇന്ന് ഉച്ചയ്ക് ശേഷം ക്രെയിൻ ഉപയോഗിച്ചാണ് കാർ തോട്ടിൽ നിന്ന് വലിച് ഉയർത്തിയത്. ചൊവ്വഴ്ച രാത്രിയിലാണ് കൊട്ടാരത്തിൽ കടവിൽ കാർ ഒഴുക്കിൽപെട്ടത്. പുതുപ്പള്ളി ഞാലിയാകുഴിയിൽ വെച്ച് കാർ ഒഴുക്കിൽ പെടുകയായിരുന്നു.ഞാലിയാകുഴി പാറയിൽ റിജു ടി തോമസും മക്കളായ റിമൽ (12) ലായൻ ( 3 )എന്നി വരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. അപകടമുണ്ടായപ്പോൾ നാട്ടുകാർ ഓടിയെത്തി ഇവരെ രക്ഷപ്പെടുത്തി.
ഇന്നലെ ഫയർഫോഴ്സ് എത്തി ക്രെയിൻ ഉയർത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും നടന്നില്ല…