7 ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം, വിനായകന് ഇന്ന് നോട്ടീസ് നല്‍കും.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ച നടന് വിനായകന് ഇന്ന് നോട്ടീസ് നല്‍കും.
7 ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കുക. ഉമ്മന്‍ ചാണ്ടിയുടെ ശവസംസ്കാരത്തെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് വിനായകനെതിരെ കോണ്‍ഗ്രസ് അണികളില്‍ നിന്നും മറ്റും പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു.