മദ്യപിച്ച് വീട്ടില്‍ പരാക്രമം, ഗ്യാസ് തുറന്നുവിട്ട് കത്തിക്കാന്‍ ശ്രമം
തിരുവനന്തപുരം: വീട്ടിലെ പരാക്രമം കാണിക്കുന്നത് തടയാനെത്തിയ പൊലീസ് ജീപ്പിന്റെ ഗ്ലാസ് പ്രതി അടിച്ചു തകര്‍ത്തു.
ഭാര്യയെയും മകനെയും ആക്രമിക്കാന്‍ ശ്രമിച്ച ഗൃഹനാഥനെ പിടികൂടാനെത്തിയ ബാലരാമപുരം സ്റ്റേഷനിലെ പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിന്റെ ഗ്ലാസ് ആണ് അടിച്ചു തകര്‍ത്തത്. ഒരുമണിക്കൂറോളം നടത്തിയ മല്‍പ്പിടിത്തത്തിനൊടുവില്‍ പ്രതിയെ പൊലീസ് പിടികൂടി.
ബാലരാമപുരം തലയലില്‍ സതീഷ്(42) ആണ് പൊലീസിന്റെ പിടികൂടിയത്. മദ്യപിച്ച് വീട്ടിലെത്തിയ സതീഷ് ഭാര്യ വിജിതയെ വീട്ടിനുള്ളില്‍ അടച്ചിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു.