കെ എസ് ചിത്രയ്ക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

മലയാളിത്തിന്റെ വാനമ്ബാടിക്ക് ഇന്ന് അറുപതാം പിറന്നാളാണ്. പ്രിയ ഗായികയ്ക്ക് ജന്മാദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മലയാളികളും, സിനിമാലോകവും.മുഖ്യമന്ത്രി പിണറായി വിജയനും ചിത്രക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ‘ശോഭനമായ, വിശേഷങ്ങളാല്‍ നിറഞ്ഞ ജീവിതം ആശംസിക്കുന്നു’വെന്നാണ് മുഖ്യമന്ത്രി തന്റെ സോഷ്യല്‍ മീഡിയ ഹാൻഡിലുകളിലൂടെ കുറിച്ചത്. കെ എസ് ചിത്രയുടെ പിറന്നാള്‍ ആഘോഷമാക്കുകയാണ് മലയാളികള്‍. നിരവധിപേരാണ് ഗായികയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകളറിയിക്കുന്നത്.