ബൈക്കിടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ബൈക്കോടിച്ച യുവാവ് സ്ഥിരം കുറ്റവാളിയെന്ന് സൂചന

മൂവാറ്റുപുഴ: റോഡ് മുറിച്ച്‌കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച്‌ തെറിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ യുവാവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി.

ബൈക്ക് യാത്രക്കാരൻ ഏനാനല്ലൂര്‍ കിഴക്കേമുട്ടത്ത് അൻസണ്‍ റോയിക്കെതിരെയാണ് കേസെടുതത്തത്.

അപകടത്തിന് കാരണം അലക്ഷ്യമായ ഡ്രൈവിംഗും അമിതവേഗതയുമാണെന്ന് പൊലീസ് അറിയിച്ചു. യുവാവിന്റെ ലൈസൻസ് റദ്ദാക്കിയേക്കും. ആൻസണ്‍ റോയ് സ്ഥിരം കുറ്റവാളിയാണെന്നും, വധശ്രമം അടക്കം നാല് കേസുകളില്‍ പ്രതിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ കഞ്ചാവ് കേസിലും പ്രതിയാണെന്നാണ് സൂചന.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നിര്‍മ്മല കോളേജിന് മുന്നില്‍വച്ചായിരുന്നു അപകടം. ബി.കോം അവസാനവര്‍ഷ വിദ്യാര്‍ത്ഥിനി വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്‍. നമിതയാണ് മരിച്ചത്.