തലശേരി: പ്രണയാഭ്യര്‍ഥന നിരസിച്ച പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ നഗരമധ്യത്തില്‍വച്ച് കടന്നുപിടിക്കുകയും പിന്തുടര്ന്ന് വീടിനുള്ളില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ 19 കാരൻ അറസ്റ്റില്‍.
മാനന്തേരി വലിയപറമ്ബത്ത് പി. അഭിനന്ദിനെയാണ് കതിരൂര്‍ സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 1.15ന് തലശേരി ഓവര്‍ ബ്രിഡ്ജിനു സമീപത്താണ് സംഭവങ്ങളുടെ തുടക്കം. ബസ് കാത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയ സമീപിച്ച അഭിനന്ദ് പ്രണയാഭ്യര്‍ഥന നടത്തുകയും നിരസിച്ചപ്പോള്‍ കടന്നു പിടിക്കുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പിന്തുടര്ന്ന് വീട്ടിലെത്തി അതിക്രമിച്ച് കടന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി