കോൺഗ്രസ് – ലീഗ്- ബി.ജെ.പി സഖ്യത്തിന് ചരടുവലിച്ച ആ ബി.ജെ.പി നേതാവ്.
മുതിർന്ന ബി.ജെ.പി നേതാവും പാർട്ടി മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി. മുകുന്ദൻ അന്തരിച്ചു. എറണാകുളത്ത് അമൃതആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 77 വയസായിരുന്നു അദേഹത്തിന്. ഈ അവസരത്തിൽ ടി.ജി.ബേബിക്കുട്ടി പി.പി. മുകുനന്ദനെ അനുസ്മരിച്ചുകൊണ്ട് പ്രമൂഖ മാധ്യമത്തിൽ എഴുതിയ ലേഖനം ശ്രദ്ധിക്കപ്പെടേണ്ടതാണ്. കോൺഗ്രസ് – ലീഗ് – ബി.ജെ.പി സഖ്യത്തിന് ചരടുവലിച്ച നേതാവ് എന്നായിരുന്നു അതിൻ്റെ തലക്കെട്ട്. അതിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്.. കോൺഗ്രസ് – ലീഗ് – ബി.ജെ.പി അദൃശ്യ സഖ്യത്തിൻ്റെ പേരിൽ കേരളത്തിൽ രാഷ്ട്രിയ മുന്നണികൾ പോരടിക്കാൻ തുടങ്ങിയിട്ട് 3 ദശാബ്ദത്തിലേറെയായി. അവസരം കിട്ടുമ്പോഴോക്കെ ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിക്കപ്പെടുന്ന കൊൺഗ്രസ് – ലീഗ് – ബി.ജെ.പി സഖ്യത്തിന് പിന്നിലുണ്ടായിരുന്നു പി.പി മുകൂന്ദൻ എന്ന സംഘ പ്രചാരകൻ്റെ കൗശലം.1991 -ലെ അപ്രതീക്ഷിത തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് നേതാക്കൾ എല്ലാകാലത്തും തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്ന കോൺഗ്രസ് – ലീഗ് – ബി.ജെ.പി സഖ്യത്തിൻ്റെ ഊഴം. ജില്ലാ കൗൺസിൽ തുത്തുവാരിയതിൻ്റെ ആവേശത്തിൽ മന്ത്രിസഭ പിരിച്ചുവിട്ട് ലോക് സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താൻ തുനിഞ്ഞിറങ്ങിയ എൽ.ഡി.എഫിനെ ഏതുവിധേനെയും തറപറ്റിക്കുകയായിരുന്നു മറുചേരിയുടെ ലക്ഷ്യം. യു.ഡി.എഫി ന് തെരഞ്ഞെടുപ്പ് ഒരു വെല്ലുവിളി തന്നെയായിരുന്നു. തിരഞ്ഞെടുപ്പുകൾ പലത് കണ്ടെങ്കിലും പച്ച തൊടാത്ത ബി.ജെ.പി സംഘടനാപരമായി പുഷ്ടിപ്പെട്ട വർഷമായിരുന്നു അത്. രാഷ്ട്രിയ സ്വയം സേവക സംഘം മുതിർന്ന പ്രചാരകനായ പി.പി മുകുന്ദൻ ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറിയായി നിയമിതനായി. കെ.രാമൻ പിള്ള സംസ്ഥാന പ്രസിഡൻ്റും. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സിറ്റിലെങ്കിലും വിജയിച്ചേ തീരുവെന്നും അതിന്
ആരുമായും കൂട്ടു ചേരാമെന്നും ബി.ജെ.പി തീരുമാനിച്ചുറച്ചു. കോൺഗ്രസ് – ലീഗ് – ബി.ജെ.പി കൂട്ടുകെട്ടിൽ കലാശിച്ചത് ബി.ജെ.പി യുടെ ഈ തിരുമാനം തന്നെ ആയിരുന്നു. കോൺഗ്രസ് പിന്തുണയോടെ കേരള നിയമസഭയിൽ അക്കൗണ്ട് തുറക്കാമെന്നായിരുന്നു ബി.ജെ.പി യുടെ മോഹം . തുടർഭരണമെന്ന സി.പി.എമ്മിൻ്റെ അതിമോഹത്തെ തല്ലിക്കെടുത്താൻ കോൺഗ്രസും ആഗ്രഹിച്ചു. കോൺഗ്രസ് – ലിഗ് – ബി.ജെ.പി സഖ്യത്തിന് ബി.ജെ.പിയിൽ ചരടു
വലിച്ചത് പി.പി മുകുന്ദനും കൂട്ടരുമായിരുന്നു, ലീഗിനെ കൂടെ നിർത്തുകയെന്നതിൽ ചില കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനെയൊക്കെ മറികടന്ന് ആലോചനകൾ പ്രായോഗികതയിലേയ്ക്ക് പോയി. മൂന്ന് കക്ഷികളും പരസ്പര ധാരണയോടെ രണ്ടു മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി ജയിപ്പിക്കുക എന്നതായിരുന്നു ഫോർമുല മാരാർക്കെതിരെ ദുർബലനായ സ്ഥാനാർത്തിയെ നിർത്തി വോട്ടുമറിക്കാമെന്നായിരുന്നു
കോൺഗ്രസുകാർ നൽകിയിരുന്ന ഉറപ്പ്. കൂട്ടുകക്ഷികളിൽ നിന്നു തന്നെ വിവരം ചോർന്നതോടെ കോലീബി സഖ്യം എന്ന് ആരോപിച്ച് സി.പി.എം രംഗത്തു വന്നു. ഫലം വന്നപ്പോഴാകട്ടെ പരസ്പര ധാരണയോടെ നിർത്തിയ രണ്ട് സ്ഥാനാർത്ഥികളും തോറ്റു. രാജിവ് ഗാന്ധിയുടെ മരണത്തോടെയുള്ള സഹതാപതരംഗവും അധികാരത്തിലെത്താൻ കോൺഗ്രസിന് അനുകൂലമായി. ബി.ജെ.പി സ്ഥാനാർത്ഥികളെ കോൺഗ്രസ് തന്ത്രപൂർവ്വം തോൽപ്പിക്കുക
ആയിരുന്നുവെന്ന് പിൽ കാലത്ത് ബി.ജെ.പി നേതാക്കൾ ആരോപിച്ചിട്ടുണ്ട്. ധാരണ വിജയിച്ചിരുന്നെങ്കിൽ തൻ്റെ രാഷ്ട്രിയ ഭാവി മറ്റൊന്ന് ആകുമായിരുന്നുവെന്നും കേരളത്തിലെ ഹീറോ ആകുമായിരുന്നു വെന്നും മുകുന്ദൻ പിന്നിട് പറഞ്ഞിരുന്നു.