കോൺഗ്രസ് വിളമ്പിയ ചിക്കൻ ബിരിയാണി കഴിച്ച് പിരിഞ്ഞു മുസ്ലിം ലീഗ്…

ലീഗിനെ പറ്റിക്കാൻ നാടകം കളിച്ചത് സുധാകരനും സതീശനും ചെന്നിത്തലയും...

കോൺഗ്രസ് വിളമ്പിയ ചിക്കൻ ബിരിയാണി കഴിച്ച് പിരിഞ്ഞു മുസ്ലിം ലീഗ്…
അങ്ങനെ ഒരിക്കൽ കൂടി കേരളത്തിലെ മുസ്ലിം ലീഗ് പാർട്ടി കോൺഗ്രസ് നേതാക്കളുടെ കപട നാടകങ്ങൾ കണ്ട് മയങ്ങിവീണു…. ലോകസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ഇല്ലെങ്കിൽ ഞങ്ങൾ കാണിച്ചു തരും എന്നൊക്കെ വീരവാദം പറഞ്ഞു നടന്ന ലീഗിൻറെ നേതാക്കൾ കോൺഗ്രസിലെ രണ്ടുമൂന്ന് നേതാക്കൾ ചേർന്നു നടത്തിയ നാടകത്തിൽ മയങ്ങി വീണു.. കോൺഗ്രസ് നീക്കിവെച്ച പഴയ രണ്ട് സീറ്റ് തന്നെ മടിയിൽ ഒതുക്കി മുട്ടും മടക്കി ഇഴഞ്ഞു നീങ്ങുന്ന ലീഗ് നേതാക്കളെയാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്…. എപ്പോഴോ വരാനിരിക്കുന്ന രാജ്യസഭയിലേക്കുള്ള സ്ഥാനം നൽകാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞപ്പോൾ അത് അംഗീകരിച്ചു എല്ലാ പിണക്കവും മാറ്റി മുസ്ലിം ലീഗ് മുന്നോട്ട് നീങ്ങുകയാണ് ….മൂന്നാം സീറ്റിന് അവകാശവാദം ഉന്നയിച്ച – ആ നിലപാടിൽ ഉറച്ചുനിൽക്കും എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമടക്കമുള്ള നേതാക്കൾ കോൺഗ്രസ് നേതാക്കളോരുക്കിയ ചതിക്കുഴിയിൽ വീണു… കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ,, കണ്ണൂർ ലോകസഭ മണ്ഡലത്തിൽ നിന്നുമാണ് എംപി ആയത്. താൻ ഇനി മത്സരിക്കുന്നില്ല എന്നും കെപിസിസി പ്രസിഡൻറ് പദവിയും ലോകസഭാ അംഗം എന്ന പദവിയും ഒരുമിച്ചുകൊണ്ട് നടക്കാൻ കഴിയുന്നില്ല എന്നും മുൻകൂട്ടി പറഞ്ഞ ആളാണ് സുധാകരൻ,,,. അതുകൊണ്ടായിരുന്നു മുസ്ലിം ലീഗ് മൂന്നാം സീറ്റിന്റെ അവകാശവാദം മുന്നോട്ടുവച്ചത്. കണ്ണൂർ സീറ്റിൽ മുസ്ലിം ലീഗിന് വലിയ സ്വാധീനം ഉണ്ടെന്നും സുധാകരൻ ഒഴിയുന്ന കണ്ണൂർ സീറ്റ് തങ്ങൾക്ക് നൽകണമെന്നും മുസ്ലിം ലീഗ് അപ്പോൾ ആവശ്യപ്പെട്ടു… ലീഗ് മൂന്നാം സീറ്റിന്റെ ആവശ്യവുമായി മുന്നോട്ടു നീങ്ങുന്ന സ്ഥിതിയും,, കർശനമായ നിലപാട് സ്വീകരിക്കുന്ന സ്ഥിതിയും ഉണ്ടായപ്പോൾ കോൺഗ്രസ് നേതാക്കളിൽ വലിയ ആശങ്ക ഉണ്ടാക്കി.. ‘ ഇതിനെ തുടർന്നാണ് സുധാകരൻ പുതിയ നീക്കവുമായി രംഗത്തുവന്നത്…’ കണ്ണൂർ മണ്ഡലത്തിൽ ഹൈക്കമാന്റെ നിർദ്ദേശിച്ചാൽ താൻ വീണ്ടും മത്സരിക്കാൻ തയ്യാറാണ് എന്ന് സുധാകരൻ പറഞ്ഞതിന് പിന്നിൽ വലിയ രാഷ്ട്രീയ നാടകം അരങ്ങേറിയിരുന്നു…. മത്സരരംഗത്ത് നിന്ന് സുധാകരൻ മാറുന്നു എന്ന പ്രസ്താവനയാണ് മൂന്നാം സീറ്റ് കാര്യത്തിൽ ലീഗ് വാശി പിടിക്കാൻ കാരണം എന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞു…. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സുധാകരനും രഹസ്യമായി യോഗം ചേർന്ന് കണ്ടെത്തിയ പരിഹാരമാർഗ്ഗമാണ് സുധാകരൻ മത്സര രംഗത്ത് തുടരുക എന്നത്… ഇതിനെ തുടർന്നാണ് താൻ മത്സരിക്കണം എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് കർശന നിർദേശം തന്നിരിക്കുന്നു എന്നും കോൺഗ്രസിന്റെ നിലവിലെ എല്ലാ എം പി മാരും വീണ്ടും മത്സരിക്കുക എന്ന എഐസിസി തീരുമാനം തനിക്ക് അംഗീകരിക്കേണ്ടി വരും എന്നുമുള്ള പ്രസ്താവനയുമായി സുധാകരൻ രംഗത്ത് വന്നത്….കെ സുധാകരൻ മത്സരരംഗത്ത് തുടരാൻ തീരുമാനം അറിയിച്ചതോടുകൂടി മുസ്ലിം ലീഗിന് മുന്നോട്ട് വയ്ക്കുവാൻ ലോകസഭാ സീറ്റില്ലാതെ വരുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യം ഒരുക്കിയെടുത്തതിന് പിന്നിൽ എല്ലാ നാടകങ്ങളും കളിച്ചത് സുധാകരൻ സതീശൻ ചെന്നിത്തല എന്നീ മൂവർ സംഘമായിരുന്നു. അതീവ രഹസ്യമായി ഈ നേതാക്കൾ നടത്തിയ രാഷ്ട്രീയ കുതന്ത്രങ്ങൾ തിരിച്ചറിയാൻ വലിയ രാഷ്ട്രീയ ചാണക്യൻ എന്നൊക്കെ പറഞ്ഞു നടന്നിരുന്ന ലീഗ് സംസ്ഥാന സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്ക് പോലും കഴിഞ്ഞില്ല എന്നതാണ് വാസ്തവം…ഹൈക്കമാന്റിനെ മുന്നിൽ നിർത്തി സുധാകരൻ എന്ന ആയുധം ഉപയോഗിച്ച് കോൺഗ്രസിന്റെ കേരള നേതാക്കൾ കേരളത്തിലെ മുസ്ലിം ലീഗ് പാർട്ടി നേതാക്കളെ പച്ചയായി പറ്റിച്ചു എന്നതാണ് ഈ രാഷ്ട്രീയ നാടകത്തിലെ അവസാന ഫലം…. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് മുസ്ലിം ലീഗ്…’ കേരളത്തിലെ അഞ്ച് ജില്ലകളിലെങ്കിലും കാര്യമായ പ്രവർത്തക സാന്നിധ്യമുള്ള ഒരു പാർട്ടിയാണ് മുസ്ലിം ലീഗ്…രണ്ടുദിവസം മുൻപ് വരെ ലോകസഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റ് എന്ന കർക്കശ നിലപാടിൽ നിന്നിരുന്ന മുസ്ലീംലീഗ് നേതാക്കൾ ഒറ്റരാത്രികൊണ്ട് എങ്ങനെ നിലപാട് മാറ്റി എന്നത് ലീഗ് പ്രവർത്തകരിൽ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ ഒരു കാരണവശാലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ല എന്ന് ശിഹാബ് അലി തങ്ങൾ അടക്കമുള്ളവർ സ്ഥിരമായി പറഞ്ഞുകൊണ്ടിരുന്നിട്ടും അവസരം വന്നപ്പോൾ പ്രവർത്തകരുടെ വികാരങ്ങൾ തള്ളിക്കൊണ്ട് കോൺഗ്രസ് നേതാക്കളുടെ ചതിയിൽ വീണു എന്നഭിപ്രായമാണ് ഒരുപറ്റം നേതാക്കൾക്കും ഭൂരിപക്ഷം പ്രവർത്തകർക്കും ഇപ്പോഴുള്ളത്.. പ്രവർത്തകരുടെ നിരാശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ മുസ്ലിം ലീഗിന് മാത്രമല്ല ഐക്യ ജനാധിപത്യ മുന്നണിക്ക് തന്നെ അത് വലിയ ക്ഷീണമുണ്ടാക്കും എന്ന വിലയിരുത്തൽ ലീഗ് നേതാക്കളിൽ ചിലർക്കുണ്ട്. ഏതായാലും സീറ്റ് വിഭജന കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുകയും സ്ഥാനാർഥികളെ നിശ്ചയിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനി ഒരു മുഖം മിനുക്കൽ സാധ്യത മുസ്ലിം ലീഗ് പാർട്ടിയിൽ അവശേഷിക്കുന്നില്ല എന്ന് വേണം പറയാൻ…