ഉത്തരേന്ത്യ ബിജെപിയെ കൈവിടുമോ

ഹാട്രിക് ജയം അത്ര എളുപ്പമാകില്ല

ലോകസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവറിന്റെ മധുര സ്വപ്നം മനസ്സിൽ നിറച്ച് നീങ്ങുകയാണ് ഭാരതീയ ജനതാ പാർട്ടിയും അതിൻറെ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങളിൽ ഗ്യാരണ്ടി പറയാൻ തുടങ്ങിയത് ഈ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രിപദത്തിൻ്റെ കാര്യത്തിൽ ഗ്യാരണ്ടി കണ്ടതുകൊണ്ടാണ് ‘ എന്നാൽ ഒരു മാസം മുമ്പുള്ള രാഷ്ട്രീയ കാലാവസ്ഥ അല്ല പ്രധാന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം ഇപ്പോൾ വന്നിരിക്കുന്നത്. തമ്മിൽതല്ലി പിരിയും എന്ന് ഉറപ്പായും വിശ്വസിച്ചിരുന്ന ഇന്ത്യ മുന്നണി പഴയ മുന്നണി രൂപത്തിൽ അല്ലെങ്കിലും കോൺഗ്രസും പ്രധാനപ്പെട്ട പല പ്രതിപക്ഷ പാർട്ടികളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റ് വീതം വെപ്പ് നടത്തി പരസ്പരം മത്സരിക്കാതെ മുന്നോട്ടുപോകുന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇതിനുപുറമെയാണ് ഉത്തർപ്രദേശ് എന്ന സംസ്ഥാനത്തും ഹരിയാനയിലും പുതിയ രണ്ട് പ്രതികൂല സംഭവങ്ങൾ ബിജെപിക്ക് മുന്നിൽ വന്നുപെട്ടിരിക്കുന്നത്

കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിൽ ആക്കുകയും ഒടുവിൽ മുട്ടുകുത്തിക്കുകയും ചെയ്ത കർഷക സമരം വീണ്ടും രാജ്യ തലസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് കർഷകരാണ് ഒരുമിച്ചുകൂടി തലസ്ഥാന അതിർത്തിയിൽ ആഴ്ചകളായി സമരം തുടരുന്നത് സമരത്തിൽ പങ്കെടുത്ത ചിലർ പോലീസ് അടക്കമുള്ള സുരക്ഷാസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം വരെ ഉണ്ടായി. പഞ്ചാബ് അതിർത്തിയിലും കർഷക സമരം ശക്തമായി നിലനിൽക്കുകയാണ്.

രാജ്യത്ത് ആരും ഭരണം നടത്തണം എന്ന് തീരുമാനിക്കുന്ന കാര്യത്തിൽ സുപ്രധാന പങ്കുള്ള സംസ്ഥാനമാണ് ഉത്തരപ്രദേശ് ‘ 82 ലോകസഭാ അംഗങ്ങളാണ് ഉത്തർപ്രദേശിൽ നിന്നും ജയിച്ചു വരുന്നത് അത്രയും ലോകസഭാ മണ്ഡലങ്ങൾ ആ സംസ്ഥാനത്ത് ഉണ്ട് അതുകൊണ്ടുതന്നെ ഉത്തർപ്രദേശ് ഏത് പാർട്ടിയുടെ കൈകളിൽ ഒതുങ്ങുന്നുവോ അവരായിരിക്കും സാധാരണഗതിയിൽ കേന്ദ്രഭരണത്തിൽ വരിക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 82 സീറ്റിൽ 62 സീറ്റും സ്വന്തമാക്കിയത് ബിജെപി ആയിരുന്നു. ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനുള്ള നിരവധി പദ്ധതികൾ പ്രധാനമന്ത്രി തന്നെ മുൻകൈ എടുത്ത് നടപ്പിൽ വരുത്തുകയും അതിൻറെ പേരിൽ അനുകൂല രാഷ്ട്രീയ സ്ഥിതി ഉണ്ടാക്കിയെടുക്കുകയും ചെയ്തിരുന്നു

എന്നാൽ ഉത്തർപ്രദേശിൽ അടുത്തിടയ്ക്ക് നടന്ന സർക്കാർഉദ്യോഗത്തിനുള്ള ടെസ്റ്റ് വലിയ വിവാദമായത് അവിടെ ഉള്ള യുവാക്കളെ പൂർണമായും സർക്കാരിനെതിരായി തിരിയുന്ന സ്ഥിതി ഉണ്ടാക്കുകയും ചെയ്തു. ക്ലർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് എത്തിയത് 50 ലക്ഷത്തോളം യുവാക്കൾ ആയിരുന്നു. ഈ ടെസ്റ്റിൽ നടന്ന തകരാറുകളുടെ പേരിൽ ടെസ്റ്റ് നടപടികൾ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടായത് സംസ്ഥാനത്തെ മുഴുവൻ യുവാക്കളെയും പ്രതിഷേധത്തിലേക്ക് തള്ളിവിട്ടു. ഇപ്പോഴും പ്രതിഷേധം തുടരുന്നുണ്ട്. ഇവിടെ മറ്റൊരു വസ്തുത കൂടി പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നു. വെറും ക്ലാർക്ക് ജോലിക്ക് വേണ്ടി 50 ലക്ഷത്തോളം ചെറുപ്പക്കാർ പരീക്ഷയെഴുതാൻ തയ്യാറായി എങ്കിൽ വലിയ വികസനവും തൊഴിൽ സാധ്യതയും പറയുന്ന ഉത്തർപ്രദേശ് സർക്കാരിൻറെ അവകാശവാദങ്ങൾ പൊള്ളയാണ് എന്ന് തെളിയിക്കുന്നതായി മാറി ഈ സംഭവം ‘ രണ്ടു കോടിയോളം ചെറുപ്പക്കാർ ഉത്തർപ്രദേശിൽ ജോലിയില്ലാതെ കഴിയുന്നു എന്ന് പ്രതിപക്ഷം പറഞ്ഞത് സത്യമാണ് എന്ന് തെളിയിക്കുന്നതായി ഈ സംഭവം മാറി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള അവസാന ആയുധം ആയി പ്രയോഗിച്ചതാണ് അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനവും ഉദ്ഘാടനവും ‘ രാജ്യം മാത്രമല്ല ലോകം ഒന്നടങ്കം ശ്രദ്ധിക്കുന്ന വിധത്തിൽ രാമക്ഷേത്ര ഉദ്ഘാടന പരിപാടികൾ മാറ്റിയെടുക്കുന്നതിൽ കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് സർക്കാരും ബിജെപിയും നേതൃത്വം വിജയിക്കുകയും ചെയ്തിരുന്നു. അയോധ്യയിലെ ക്ഷേത്ര ഉദ്ഘാടനം കഴിഞ്ഞതോടുകൂടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ക്കും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ തെളിയുകയും ചെയ്തിരുന്നു

എന്നാൽ ആ അനുകൂല കാലാവസ്ഥ കാര്യമായി മാറ്റിമറിക്കുന്ന സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്. ഇപ്പോഴും തുടരുന്ന തലസ്ഥാനത്തെ കർഷക സമരം തെരഞ്ഞെടുപ്പിൽ വലിയ വിഷയമായി സർക്കാരിനെതിരെ തിരിയുക തന്നെ ചെയ്യും. ഉത്തർപ്രദേശ് സംസ്ഥാനം ബിജെപിയുടെ ഉള്ളം കയ്യിൽ ഒതുങ്ങി നിൽക്കുന്നതാണ്. പ്രതിഷേധത്തിലേക്ക് നീങ്ങിയ അവിടുത്തെ ലക്ഷക്കണക്കിന് യുവാക്കൾ ബിജെപിയെ വിരുദ്ധ മാനസികാവസ്ഥയിലേക്ക് നീങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

ഇതിനെല്ലാം പുറമേയാണ് ഉത്തർപ്രദേശിൽ മധ്യപ്രദേശിലും ഡൽഹിയിലും രാജസ്ഥാനിലും എല്ലാം ഇന്ത്യ മുന്നണി ആശയവുമായി വന്ന പ്രതിപക്ഷ പാർട്ടികൾ പരസ്പരം മത്സരിക്കാതെ സീറ്റുകൾ വീതംവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനമെടുത്തിരിക്കുന്നത്, ഇത് ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ലഇത് ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല. നേതാക്കൾ ഇപ്പോഴും കാര്യമായി കോൺഗ്രസിൽ നിന്നും കൊഴിഞ്ഞുപോകുന്നു എന്നത് വാസ്തവം ആണെങ്കിലും ദേശീയതലത്തിൽ ഇപ്പോഴും പ്രവർത്തകരുടെ കാര്യത്തിൽ വലിയ ക്ഷീണം ഉണ്ടാകാത്ത ഒരു പാർട്ടിയാണ് കോൺഗ്രസ് പാർട്ടി’ സഖ്യ കക്ഷികളുമായി രമ്യതയോടു കൂടി സീറ്റുകൾ വീതം വയ്ക്കുകയും തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ തയ്യാറാവുകയും ചെയ്യുന്ന രാഷ്ട്രീയ അന്തരീക്ഷം ദേശീയതലത്തിൽ ഉണ്ടായാൽ അത് ബിജെപിക്ക് തീർച്ചയായും ക്ഷീണം ഉണ്ടാക്കും.

മുൻകാല തിരഞ്ഞെടുപ്പുകളിൽ കാര്യമായി സ്വാധീനം ചെലുത്താൻ കഴിയാത്ത തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഈ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ഉണ്ടാക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അവകാശവാദം ഉന്നയിക്കുന്നുണ്ട് ഇത് എത്ര കണ്ട് ഫലത്തിൽ വരും എന്നത് കണ്ടറിയേണ്ട കാര്യമാണ് കേരളത്തിലും തമിഴ്നാട്ടിലും എല്ലാം പലതവണ നേരിട്ട് എത്തി റോഡ് ഷോകളും പൊതുസമ്മേളനങ്ങളും നടത്തിയെങ്കിലും അത് വോട്ടായി മാറി തെരഞ്ഞെടുപ്പ് വിജയത്തിന് വഴിയൊരുക്കുമോ എന്ന കാര്യം നിശ്ചയമുള്ള ഒന്നല്ല

ബിജെപിയെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഒന്നോ രണ്ടോ സീറ്റുകൾ അധികമായി നേടാൻ കഴിഞ്ഞാൽ പോലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാർട്ടിയും കൂട്ടുകക്ഷികളും ഒരുമിച്ച് മത്സരത്തിൽ നിന്നുകൊണ്ട് ബിജെപിയുടെ കയ്യിലിരിക്കുന്ന കുറെ സീറ്റുകൾ എങ്കിലും നേടിയെടുക്കാൻ വഴിയൊരുക്കിയാൽ അത് ബിജെപിയെ കാര്യമായി ബാധിക്കും എന്ന കാര്യത്തിൽ തർക്കമില്ല

രാജ്യ ഭരണത്തിൽ മൂന്നാം തവണയും നിഷ്പ്രയാസം കയറികൂടും എന്ന വിശ്വാസത്തിലാണ് ബിജെപിയുടെ നേതാക്കളും പാർട്ടി പ്രവർത്തകരും എന്നത് ശരിയാണ് ‘എന്നാൽ അത്ര എളുപ്പത്തിൽ ഇത് നേടിയെടുക്കാൻ കഴിയുന്ന രാഷ്ട്രീയ കാലാവസ്ഥ അല്ല ദേശീയ തലത്തിൽ ഇപ്പോൾ രൂപം കൊണ്ടിരിക്കുന്നത് ഇപ്പോൾ രൂപം കൊണ്ടിരിക്കുന്നത് ‘ഉത്തരേന്ത്യയിൽ ബിജെപി കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പുകളിൽ ഉണ്ടാക്കിയ മേധാവിത്വം കുറച്ചെങ്കിലും തകർന്നാൽ അത് പാർട്ടിയെ ദോഷകരമായി ബാധിക്കും.ഈ തെരഞ്ഞെടുപ്പിലും ബിജെപി തന്നെ ഭരണത്തിൽ വരും എന്ന കാര്യത്തിൽ വലിയ സംശയത്തിന് ഇടയില്ല എങ്കിലും പാർട്ടിയും നേതാക്കളും വിശ്വസിച്ചിരുന്നത് പോലെ ഈ തെരഞ്ഞെടുപ്പിൽ ഒരു ഈസി വാക്കോവർ ബിജെപിക്ക് ഉണ്ടാകുമോ എന്നത് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നാൽ മാത്രം പറയാൻ കഴിയുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേടിയ സീറ്റിനേക്കാൾ ഒരു സീറ്റ് എങ്കിലും കുറയുന്ന സാഹചര്യം ഉണ്ടായാൽ അത് നരേന്ദ്രമോദിയുടെ പ്രഭാവത്തിനും പാർട്ടിയുടെ അപ്രമാദിത്വത്തിനും ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല എന്നത് ഒരു സത്യമാണ്