കോൺഗ്രസിലെ കൊഴിഞ്ഞു പോക്കിനെ പരിഹസിച്ചു തോമസ് ഐസക്.
കോൺഗ്രസിനു വലിയ അങ്കലാപ്പാണെന്നു തോമസ് ഐസക്.
കോൺഗ്രസിനു വലിയ അങ്കലാപ്പാണെന്നു തോമസ് ഐസക്. കേരളത്തിൽ വലിയ ചലനങ്ങൾ ഉണ്ടായികൊണ്ടിരിക്കുകയാണെന്നും 2019 നെ അപേക്ഷിച്ചു മത ന്യൂനപക്ഷങ്ങൾ ഇടതു പക്ഷത്തിനോട് അടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് കോൺഗ്രെസ്സിലുള്ള വിശ്വാസം കുറഞ്ഞിരിക്കുന്നു. നിലവിലുള്ള എം. പിമാറില്ല വരുത്തിയ മാറ്റം തന്നെ അതിനു ഉദാഹരണമാണെന്നും ഐസക് കൂട്ടിച്ചേർത്തു.
കാലുമാറുമോ എന്ന ഭീതിയിലാണോ നിലവിലുള്ള മണ്ഡലങ്ങളുടെ മാറ്റാമെന്നുംഅദ്ദേഹം പറഞ്ഞു. ആൻ്റണിയുടെ മകൻ പോയി… കരുണാകരന്‍റെ മകൾ പോയി… ഇനിയാരാണെന്ന് ഐസക് പരിഹസിച്ചു. കോൺഗ്രസിന്റെ വടക്കേയിന്ത്യൻ പാരമ്പര്യം കേരളത്തിലേയ്ക്കും ശക്തമായി വരുമെന്ന് ഐസക് കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് തോമസ് ഐസക് പ്രതികരിച്ചത്. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്‌ക്കെതിരെ കോൺഗ്രസ് ഒന്നും മിണ്ടുന്നില്ലെന്നും ഐസക് കുറ്റപ്പെടുത്തി.