സുധാ മൂർത്തി രാജ്യസഭയിലേക്ക്…

എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ സുധാ മൂർത്തി രാജ്യ സഭയിലേക്കു; നാമനിർദ്ദേശം ചെയ്തു രാഷ്‌ട്രപതി.

എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ സുധാ മൂർത്തി രാജ്യ സഭയിലേക്കു; നാമനിർദ്ദേശം ചെയ്തു രാഷ്‌ട്രപതി. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം എക്സിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ ആഹ്ലാദമുണ്ടെന്നും രാജ്യസഭയിലെ അവരുടെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ തെളിവാണെന്നും പ്രധാന മന്ത്രി പ്രതികരിച്ചു. ഇന്‍ഫോസിസ് കമ്പനി സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തിയുടെ ഭാര്യയും ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ മുന്‍ ചെയര്‍പേഴ്‌സണുമാണ് സുധാ മൂർത്തി. 2006-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 2023-ല്‍ പത്മഭൂഷണും ലഭിച്ചു. ഇംഗ്ലീഷ്, കന്നഡ തുടങ്ങിയ ഭാഷകളിലാണ് സുധാ മൂർത്തി എഴുതുന്നത്. നിരവധി അനാഥാലയങ്ങള്‍ സുധ സ്ഥാപിക്കുകയും ഗ്രാമീണ മേഖലയുടെ വികസനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത, രോഹന്‍ മൂര്‍ത്തി എന്നിവരാണ് മക്കള്‍. സുധാ പല ഗ്രാമീണ മേഖലകളുടെ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു എന്ന് മാത്രമല്ല, നിരവധി അനാഥാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തു.