തൊടുപുഴ: ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രനുമായി ബിജെപി ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തി. ബിജെപി നേതാക്കള്‍ വീട്ടിലെത്തിയാണ് ചര്‍ച്ച നടത്തിയതിയതെന്നു എസ്. രാജേന്ദ്രന്‍ വെളിപ്പെടുത്തിയത്. പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും ഫോണില്‍ സംസാരിച്ചതായി പറയപ്പെടുന്നു. നിലവില്‍ പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി രാജേന്ദ്രനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു.
സിപിഎം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് രാജേന്ദ്രന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍ വീട്ടിലെത്തിയ വിവരം എ.കെ.ജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നു. ഒരുമിച്ച് പോകണമെന്നാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞതെന്ന് രാജേന്ദ്രന്‍ പറയുന്നു. രാജേന്ദ്രനെ വലവീശിയെടുക്കാനുള്ള ബി.ജെ.പിയുടെ ശ്രമം കുറച്ചു നാളായി തകൃതീയായി നടക്കുന്നുണ്ട്.