കേരള കോൺഗ്രസുകളുടെ അടിത്തറ തകർന്നു

ക്രിസ്തീയ വിശ്വാസികൾ ഒന്നടങ്കം പാർട്ടി വിടുന്നു

 അമ്പത് വർഷത്തിനിടയിൽ പലതവണ പിളർന്നും പുതിയ പുതിയ പാർട്ടികളായി രൂപാന്തരം പ്രാപിച്ചു നിലനിൽക്കുന്ന പാർട്ടിയാണ് പല പേരുകളിലുള്ള കേരള കോൺഗ്രസുകൾ പിളർപ്പിലൂടെ അര ഡസനോളം കേരള കോൺഗ്രസുകൾ കേരളത്തിൽ ഉണ്ടായി എങ്കിലും പ്രവർത്തകരുടെ ശക്തിയുടെ കാര്യത്തിൽ രണ്ട് കേരള കോൺഗ്രസുകൾ ആണ് മുന്നിൽ നിൽക്കുന്നത് അതിൽ ഒരു കേരള കോൺഗ്രസ് സിപിഎം നയിക്കുന്ന ഇടതുമുന്നണിയിലും മറ്റൊരു കേരള കോൺഗ്രസ് യുഡിഎഫിലും പങ്കുചേർന്ന മുന്നോട്ടു പോവുകയാണ് കേരള കോൺഗ്രസ് രൂപീകരിച്ച നേതാവായിരുന്ന കെ എം മാണിയുടെ തണലിൽ വളർന്ന കേരള കോൺഗ്രസ് മാണി വിഭാഗത്തെ ഇപ്പോൾ നയിക്കുന്നത് അദ്ദേഹത്തിൻറെ മകൻ ജോസ് കെ മാണി ആണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ കയറി കൂടിയ മാണി കേരളയ്ക്ക് ഒരു മന്ത്രിയും ഒരു ചീഫ് വെപ്പും മൂന്ന് നാല് എംഎൽഎമാരും ഉണ്ട് മറുവശത്ത് നിൽക്കുന്ന മറ്റൊരു കേരള കോൺഗ്രസ് പിജെ ജോസഫ് നേതൃത്വം കൊടുക്കുന്ന ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് ആണ് ഈ പാർട്ടി ഇപ്പോൾ കോൺഗ്രസ് നയിക്കുന്ന യുഡിഎഫിലെ ഘടകകക്ഷി ആണ് ഈ രണ്ട് കേരള കോൺഗ്രസുകളും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ എത്തി നിൽക്കുകയാണ് സമ്പൂർണ്ണമായ തകർച്ചയ്ക്ക് മുന്നിലാണ് രണ്ട് കേരള കോൺഗ്രസും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ നേതാക്കന്മാരുടെ ഐക്യം ഇല്ലായ്മയും നേതൃത്വത്തിന്റെ കേടുകളും നിലപാടുകളിലെ തകർച്ചയും ആണ് ഈ രണ്ട് കേരള കോൺഗ്രസുകളെയും ഇപ്പോൾ വിഷമ വൃത്തത്തിൽ ആക്കിയിരിക്കുന്നത്

മാണി കേരള കോൺഗ്രസ് ഇടതുമുന്നണിയിലെ പ്രധാന ഘടക കക്ഷിയാണ് സിപിഎമ്മും സിപിഐയും കഴിഞ്ഞാൽ പിന്നെ വലിയ പാർട്ടി മാണി കേരള കോൺഗ്രസ് ആണ് എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി കേരള കോൺഗ്രസുകളുടെ എല്ലാ കാലത്തെയും അടിത്തറയും ശക്തിയും ആയി നിലനിന്നിട്ടുള്ള കർഷകരെല്ലാം സർക്കാരിൻറെ ജനദ്രോഹ നടപടികൾ മൂലം കടുത്ത പ്രതിഷേധവുമായി നിലനിൽക്കുകയാണ് റബ്ബർ അടക്കമുള്ള കാർഷിക വിളകൾക്ക് വിലയില്ലാതെ വന്നതും വന്യജീവി അക്രമങ്ങൾ മൂലം കർഷകർ മരണപ്പെടുന്നത് മലയോര മേഖലയിലെ അനാവശ്യമായ ഭൂമിയിലുള്ള സർക്കാർ നിയന്ത്രണങ്ങളും കേരളത്തിലെ കർഷക വല്ലാതെ വിഷമിപ്പിക്കുകയാണ് ഭരണകക്ഷിയിൽ പെട്ട പാർട്ടി ആണെങ്കിലും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ആവശ്യപ്പെടുന്ന ഒരു കാര്യവും സർക്കാർ അംഗീകരിക്കുന്നില്ല എന്ന സ്ഥിതി തുടരുന്നതാണ് കർഷകരെ പാർട്ടിയിൽ നിന്നും അകറ്റുന്നതിന് വഴിയൊരുക്കിയത് മാത്രവുമല്ല ഇതിനിടയിൽ മാണി കേരള കോൺഗ്രസിനകത്ത് നേതാക്കന്മാർ തമ്മിലുള്ള ശക്തമായ വിഭാഗീയതയും വഴക്കും തുടർന്ന് വരുന്നതും പാർട്ടിയെ വിഷമിപ്പിക്കുകയാണ് പാർട്ടിയുടെ ആകെയുള്ള ഒരു ലോകസഭാ അംഗം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന സ്ഥിതിയും ഉണ്ടായി മാണി കേരള കോൺഗ്രസിൻറെ മുതിർന്ന നേതാവായ തോമസ് ചാഴിക്കാടൻ കോട്ടയം മണ്ഡലത്തിൽ തോറ്റത് സിപിഎമ്മിന്റെ കാലുവാരൽ കൊണ്ടാണ് എന്ന ആക്ഷേപവും ആ കാലത്ത് ശക്തമായിരുന്നു പാർട്ടിയുടെ ചെയർമാൻ ജോസ് കെ മാണി പിണറായിയുടെ അടുപ്പക്കാരനായി മാറി രാജ്യസഭ എംപി സ്ഥാനം നേടിയെടുത്തത് മുതിർന്ന നേതാക്കൾക്ക് പ്രതിഷേധം ഉണ്ടാക്കി സ്വന്തം സ്ഥാനം നിലനിർത്താൻ കർഷകരെ ദ്രോഹിക്കുന്ന ഇടതു സർക്കാരിന് അനുകൂലമായി ചെയർമാൻ നിലയുറപ്പിച്ചതും വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത് പാർട്ടിയിൽ സംസ്ഥാന നേതൃയോഗം പോലും ചേരുവാൻ കഴിയാത്ത പ്രതിസന്ധിയാണ് ഇപ്പോൾ നിലനിൽക്കുന്നത് ഏത് യോഗത്തിലും ചെയർമാനും മന്ത്രിക്കും എതിരെ മുതിർന്ന നേതാക്കൾ തന്നെയാണ് കടുത്ത വിമർശനമാണ് ഉയർത്തുന്നത് പാർട്ടിയുടെ ഹൈപവർ കമ്മിറ്റി യോഗത്തിൽ പോലും വാഗ്വാദവും സംഘർഷവും ഉണ്ടാകുന്ന സ്ഥിതി വന്നിരുന്നു ഏതായാലും കോട്ടയം ഇടുക്കി പത്തനംതിട്ട കണ്ണൂർ എന്നീ ജില്ലകളിൽ മാത്രം സ്വാധീനമുള്ള മാണി കേരള കോൺഗ്രസ് പാർട്ടിയിൽ നിന്നും ക്രിസ്തുമത വിശ്വാസികൾ അടക്കമുള്ള കർഷകർ ഒന്നടങ്കം വിട പറയുന്ന സ്ഥിതിയാണ് വന്നിരിക്കുന്നത് ഈ സ്ഥിതിയെ തുടർന്നാൽ ഒന്നുകിൽ കേരള കോൺഗ്രസിനകത്ത് ഒരു പുതിയ കേരള കോൺഗ്രസ് കൂടി ജന്മം എടുക്കുകയോ അതല്ലെങ്കിൽ ഈ പാർട്ടിയിൽ നിന്നിട്ടുള്ള പ്രവർത്തകർ മറ്റ് ഏതെങ്കിലും പാർട്ടിയിലേക്ക് പോവുകയോ ചെയ്യുന്ന സ്ഥിതി ഉണ്ടാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്

മണി കോൺഗ്രസിനകത്ത് പദവികൾ സംബന്ധിച്ച തർക്കങ്ങൾ ആണെങ്കിൽ മറ്റൊരു കേരള കോൺഗ്രസ് ആയ ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിനകത്ത് പാർട്ടിയെ നയിക്കാൻ ശക്തനായ ഒരു നേതാവ് ഇല്ലാത്ത ഗതികേടാണ് പുതിയ പ്രതിസന്ധികൾക്ക് വഴിയൊരുക്കിയത് പാർട്ടിയുടെ ചെയർമാൻ ആയ പി ജെ ജോസഫ് ആരോഗ്യപരമായി ക്ഷീണ അവസ്ഥയിലാണ് ആരോഗ്യം മോശമാവുകയും ഓടിനടന്ന പ്രവർത്തിക്കാൻ കഴിയാതെ വരികയും ചെയ്ത സ്ഥിതി ഉണ്ടായപ്പോൾ പാർട്ടിയുടെ വർക്കിംഗ് ചെയർമാനായി പുതിയ ഒരാളെ വെക്കണം എന്ന് നേതൃയോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു എന്നാൽ ഈ അവസരം മുതലെടുത്തു കൊണ്ട് യാതൊരു കൂടിയാലോചനയും നടത്താതെ പി ജെ ജോസഫ് സ്വന്തം മകനായ അപു ജോസഫിനെ വർക്കിംഗ് ചെയർമാൻ ആക്കിയതോടുകൂടി പാർട്ടിയിൽ പ്രതിസന്ധി പുകയുകയാണ് പാർട്ടിയെ വളർത്തുവാനും ശക്തമായി നിലനിർത്തുവാനും മുഴുവൻ സമയവും പണിയെടുത്ത പല മുതിർന്ന നേതാക്കളെയും അവഗണിച്ചുകൊണ്ട് കുടുംബ ആധിപത്യം ഉറപ്പിക്കാനാണ് ജോസഫ് ശ്രമിച്ചത് എന്ന് ആക്ഷേപം എല്ലാ നേതാക്കളും ഉയർത്തുകയാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ കർഷകർക്ക് ദ്രോഹകരമായ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടും പാർട്ടിയുടെ നേതൃത്വത്തിൽ ഒരു ചെറിയ സമരം പോലും നടത്തുവാൻ കഴിയാത്ത വിധം സംഘടനാ സംവിധാനം തകർന്നിരിക്കുന്നു എന്നാണ് മുതിർന്ന നേതാക്കൾ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത് പാർട്ടിക്കകത്ത് പണിയെടുക്കുന്നവർക്ക് ഒരു പരിഗണനയും ഇല്ല എന്നും ചെയർമാനായ പി ജെ ജോസഫ് ഏകാധിപതിയായി തീരുമാനങ്ങൾ പ്രഖ്യാപിക്കുകയാണ് എന്നും ആണ് നേതാക്കളുടെ പരാതി ഇത്തരം സാഹചര്യം തുടരുന്നത് കൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിലുള്ള പല നേതാക്കളും നിശബ്ദരായി വീടുകളിൽ ഒതുങ്ങിയ സ്ഥിതിയാണ് ഇപ്പോൾ ഉള്ളത് കർഷക ദ്രോഹ നിലപാടുകളിൽ സർക്കാർ വിരുദ്ധ സമരം നടത്തുന്നതിന് പലതരത്തിലുള്ള ആലോചനകളും ഉണ്ടായെങ്കിലും ഒന്നും നടത്തുവാൻ പാർട്ടിക്ക് കഴിഞ്ഞില്ല എന്ന ആക്ഷേപമാണ് പ്രവർത്തകർക്ക് ഇടയിലും ചർച്ചയായിരിക്കുന്നത് യാതൊരു തരത്തിലും പാർട്ടിയെ മുന്നോട്ടു നയിക്കാൻ ചെയർമാൻ്റെ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല ഈ സാഹചര്യം മനസ്സിലാക്കി കൊണ്ട് ചെയർമാൻ തന്നെ പാർട്ടിയെ നയിക്കുവാൻ കഴിയുന്ന പ്രവർത്തനശേഷിയുള്ള ഒരാളെ മുന്നിൽ നിർത്താൻ തയ്യാറാവാത്തത് പ്രതിഷേധാർഹമാണ് എന്ന് നേതാക്കൾ തന്നെ പറയുന്നുണ്ട്

ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് സംസ്ഥാനത്തിൽ എല്ലാ എല്ലായിടത്തും ഇപ്പോൾ നിർജീവമായ അവസ്ഥയിലാണ് എന്നും പ്രാദേശിക തലങ്ങളിൽ പാർട്ടിക്ക് ശക്തിയുള്ള മേഖലകളിലെ പ്രവർത്തകർ ഈ പാട്ട് കേട്ട് മറ്റു പാർട്ടികളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യവും നിലനിൽക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ

കേരളത്തിലെ വിശേഷിച്ചും മധ്യകേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തോളം നിലനിന്നിട്ടുള്ള രാഷ്ട്രീയ പാർട്ടികളാണ് പല പേരുകളിലുള്ള കേരള കോൺഗ്രസുകൾ ഇതിൽ തന്നെ ഏറ്റവും ശക്തിയുള്ള മാണി കേരള കോൺഗ്രസും ജോസഫ് കേരള കോൺഗ്രസും അണികളുടെ കൊഴിഞ്ഞുപോകും ദരിദ്രം ആവുന്ന സ്ഥിതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് പാർട്ടിയെ ശക്തിപ്പെടുത്തണമെങ്കിൽ ഭരണപക്ഷത്തുള്ള മാണി കേരള കോൺഗ്രസുകാർ സർക്കാർ വിരുദ്ധ സമരത്തിന് തയ്യാറാകണം ഈ ഒരു നില സ്വീകരിക്കുവാൻ മാണി കേരളയുടെ ചെയർമാൻ തയ്യാറാവില്ല പിണറായി വിജയൻറെ പ്രതിഷേധത്തിന് സാഹചര്യം ഒരുക്കിയാൽ പാർട്ടിയുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുന്ന സ്ഥിതി വരും എന്ന കണക്കുകൂട്ടൽ ആണോ ജോസ് കെ മാണിയെ ഇതിൽ നിന്നും അകറ്റി നിർത്തുന്നത് മറുവശത്ത് യുഡിഎഫിൽ നിൽക്കുന്ന ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് പാർട്ടി ആകട്ടെ പ്രതിപക്ഷത്ത് ആയതുകൊണ്ട് എന്തു സമരവും നടത്തുന്നതിന് കഴിയാവുന്ന പാർട്ടിയാണ് എന്നാൽ പഞ്ചായത്തുതലത്തിൽ പോലും ഒരു സമരം പ്രഖ്യാപിച്ച് അത് നടത്തുവാൻ കഴിവുള്ള നേതൃത്വം ഇല്ല എന്ന ഗതികേടിലാണ് ജോസഫ് കേരള കോൺഗ്രസ് എത്തിച്ചേർന്നിരിക്കുന്നത് ഇത്തരത്തിൽ പരിശോധിച്ചാൽ കേരള കോൺഗ്രസിൻറെ ശക്തമായ സാന്നിധ്യമായി അവശേഷിക്കുന്ന മാണി കേരള കോൺഗ്രസും ജോസഫ് കേരള കോൺഗ്രസും ആഭ്യന്തര കലഹങ്ങളും അണികളുടെ കൊഴിഞ്ഞുപോകും വഴി സമ്പൂർണ്ണ തകർച്ചയിലേക്ക് എത്തുന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്