തിക്കോടിയില്‍ അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി; സ്ത്രീകളടക്കം തമ്മില്‍ത്തല്ല്

 

കോഴിക്കോട്: കോഴിക്കോട്  തി ക്കോടിയില്‍ വഴിവെട്ടുന്നതിന്റെ പേരില്‍ കൂട്ടയടി. അയല്‍വാസികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് വഴിവെട്ടാന്‍ ഇറങ്ങിയത്. വഴിക്ക് സ്ഥലം വിട്ട് കൊടുക്കുന്നതിന്റെ പേരില്‍ കേസ് ഉള്‍പ്പെടെ ഏറെ നാളായി ഇവിടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.

തമ്മിലടിച്ചതില്‍ സ്ത്രീകളുമുണ്ട്. അതേസമയം, കൂട്ടത്തല്ലിന് ശേഷം ചര്‍ച്ചയിലൂടെ വഴിത്തര്‍ക്കം പരിഹരിച്ചെന്ന് ജനപ്രതിനിധികള്‍ അവകാശപ്പെട്ടു.