കേരളത്തിലേക്ക് എംഡിഎംഎ ;കടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി

കാസര്‍ഗോഡ്: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി. നൈജീരിയന്‍ സ്വദേശിയായ മോന്‍സസ് മോന്‍ഡെയെ ബംഗളൂരുവില്‍ വെച്ചാണ് ബേക്കൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിലില്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഡിഎംഎയുമായി നാലു പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് നൈജീരിയൻ സ്വദേശിനിയും ബെംഗ്ളൂറിൽ താമസക്കാരിയുമായ ബ്ലെസിങ് ജോയിയെ ഒന്നര മാസം മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന പ്രധാനിയായ നൈജീരിയൻ സ്വദേശി മോന്‍സസ് മോന്‍ഡെയിലേക്ക് പോലീസ് എത്തിയത്. കഴിഞ്ഞ ഏപ്രില്‍ 22 ന് 153 ഗ്രാം എംഡിഎംഎയുമായി ചട്ടഞ്ചാലിലെ അബൂബക്കര്‍, ഭാര്യ ആമിന അസ്‌റ, കര്‍ണാടക സ്വദേശികളായ വാസിം, സൂരജ് തുടങ്ങിയവരെയായിരുന്നു ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.