ഐപിഎലില്‍ നിന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് പുറത്തായി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോല്‍വിയേറ്റ് വാങ്ങി ഐപിഎലില്‍ നിന്ന് പുറത്തായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. കഴിഞ്ഞ ദിവസം ബാറ്റ് ചെയ്ത ഗുജറാത്ത് 188/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിന് 154 റണ്‍സ് മാത്രമേ നേടാനായുള്ളു.
34 റണ്‍സ് വിജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് ഉറപ്പാക്കി.
മൊഹമ്മദ് ഷമിയും മോഹിത് ശര്‍മ്മയും മൂന്ന് വീതം വിക്കറ്റ് നേടിയാണ് സണ്‍റൈസേഴ്സിന്റെ നടുവൊടിച്ചത്. 44 പന്തില്‍ 64 റണ്‍സ് നേടി ഹെയിന്‍റിച്ച്‌ ക്ലാസ്സന്‍ മാത്രമാണ് സണ്‍റൈസേഴ്സ് നിരയില്‍ തിളങ്ങിയത്. ക്ലാസ്സനെ ഷമിയാണ് പുറത്താക്കിയത്. 4 വിക്കറ്റാണ് ഷമി നേടിയത്. ഭുവനേശ്വര്‍ കുമാര്‍ 27 റണ്‍സ് നേടി. എട്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയ 68 റണ്‍സാണ് വലിയ തോല്‍വിയില്‍ നിന്ന് സണ്‍റൈസേഴ്സിനെ രക്ഷിച്ചത്.