2,000 രൂപയുടെ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക്
ന്യൂഡൽഹി : രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപയുടെ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിലേക്ക് തി രിച്ചെത്തിയതായി റിസർവ് ബാങ്ക്. 2023 മെയ് 19 നാണ് 2,000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചത്. കറൻസി നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ സെപ്റ്റംബർ 30 വരെ ആർബിഐ സമയം നൽകിയിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരമുള്ള കണക്കുകൾ ഇങ്ങനെ. 2023 ജൂൺ 30 വരെയുള്ള കാലയളവിൽ, 2.72 ലക്ഷം കോടി രൂപയുടെ 2000 ത്തിന്റെ നോട്ടുകൾ ബാങ്കുകളിലെത്തിയെന്നും, ആർബിഐ വ്യക്തമാക്കുന്നു ഇനി 0.84 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾ തിരികെയെത്താനുണ്ടെന്നും ആർബിഐ പ്രസ്താവനയിൽ പറയുന്നു