തൊഴിലുറപ്പ്‌ 
പദ്ധതിയിൽനിന്ന്‌ 
5 കോടി പേരെ 
നീക്കംചെയ്‌തു

 

ന്യൂഡൽഹി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന്‌ 2022-–-23 സാമ്പത്തിക വർഷം 5.18 കോടി തൊഴിലാളികളെ ഒഴിവാക്കി. വിവിധ സംസ്ഥാന സർക്കാരുകളാണ്‌ തൊഴിലാളികളെ ഒഴിവാക്കിയതെന്ന്‌ കേന്ദ്ര ഗ്രാമവികസനമന്ത്രി ഗിരിരാജ് സിങ്‌ ലോക്‌സഭയിൽ പറഞ്ഞു. തെറ്റായ തൊഴിൽ കാർഡും തൊഴിൽ കാർഡുകളുടെ ഇരട്ടിപ്പുമടക്കം നിരവധി കാരണങ്ങളാണ്‌ വെട്ടിക്കുറയ്‌ക്കലിനു പിന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു. 83.36 ലക്ഷം തൊഴിലാളികളുടെ പേരുകൾ നീക്കംചെയ്‌ത പശ്ചിമ ബംഗാളിലാണ്‌ കൂടുതൽ ഒഴിവാക്കൽ നടന്നത്‌.