ആളെക്കൊല്ലും ഈ വായ്പാ ആപ്പുകൾ; പണം പോകാതെ സൂക്ഷിക്കുക; ഒപ്പം ജീവനും, ശ്രദ്ധിക്കുക.

ഓൺലൈൻ ആപ്പിലൂടെ വായ്പയെടുത്ത് കുടുങ്ങി ഹൈദ്രാബാദിലെ ദമ്പതിമാർ ജീവനൊടുക്കിയത് 2023 സെപ്തംബറിൽ ആയിരുന്നു. ഒരു വർഷം പൂർത്തിയായപ്പോൾ കടമക്കുടിയിൽ 4 അംഗ കുടുംബം ജീവനൊടുക്കിയതിനു പിന്നിലും ഇതേ കാരണങ്ങൾ തന്നെയാണെന്ന സംശയം ബലപ്പെട്ടു വരികയാണ്. പണം എത്ര അടച്ചിട്ടും വീണ്ടും അടയ്ക്കാൻ പറയുക. ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക. ഒടുവിൽ മാനസിക സംഘർഷം കാരണം ജീവനൊടുക്കുന്നവരും ജീവിതം തകർന്നവരും ഒട്ടേറേയാണ്. കൊച്ചി നഗര പരിധിയിൽ മാത്രം കഴിഞ്ഞ 3 മാസം മുൻപ് 4 പരാതികളാണ് ഇത്തരത്തിൽ വന്നത്. ബന്ധുക്കൾക്ക് വായ്പക്കാരൻ്റെ മോർഫ് ചെയ്ത നഗ്ന ചിത്രം അയച്ചുകൊടുത്തു എന്നാണ് പരാതി. ചൈന, ശ്രിലങ്ക, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇത്തരം തട്ടിപ്പ് ആപ്പുകളുടെ കേന്ദ്രം. 2023 -ൽ മാത്രം റിസർവ് ബാങ്ക് 600 ഓളം നിയമ വിരുദ്ധ ആപ്പുകൾ കണ്ടെത്തി നീക്കാൻ നിർദേശിച്ചിരുന്നു. ഡോക്യുമെൻ്റുകൾ മാത്രം മതി. വായ്പ റെഡി 2000 രൂപ മുതൽ 10000 വരെ അപേക്ഷിക്കുന്ന അന്നുതന്നെ വായ്പ നൽകും. 35 മുതൽ 50 ശതമാനം വരെയാണ്. പലിശ. പ്രൊസസിംഗ് ഫീസായി വായ്പതുകയുടെ 25 ശതമാനം വരെ ഈടാക്കും. ജി.എസ്.ടി എന്ന പേരിലും 18 ശതമാനം പിടിക്കും. വായ്പയെടുക്കുന്നവർ പാൻ കാർഡ് ഉള്ളവരാണെന്ന് ഉറപ്പാക്കും. മുന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ് മെൻ്റ്, ആധാർ കാർഡിൻ്റെ പകർപ്പ് എന്നിവ വാങ്ങും. തിരിച്ചടവ് മുടങ്ങിയാൽ പലിശയും പിഴപലിശ യുമായി വൻ തുക അടച്ചുകൊണ്ടിരിക്കണം. ആപ്പുകളിൽ പലതും കടം വാങ്ങുന്നവരുടെ ഫോണുകളിൽ നിന്ന് ഫോൺ നമ്പറുകൾ ഫോട്ടോകൾ, വീഡിയോകൾ തുടങ്ങി പ്രധാനപ്പെട്ട വിവരങ്ങളെല്ലാം കവർന്നെടുക്കും. ഇതുവെച്ചാണ് ബ്ലാക്ക് മെയിൽ ചെയ്യുന്നത്.

എന്തൊക്കെയാണ് നാം സൂക്ഷിക്കേണ്ടത്. ഒന്ന്, വായ്പ ആപ്പ് ഡൗൺ ലോഡ് ചെയ്യുന്നതിനു മുൻപ് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, സുരക്ഷിതമായ വെബ് സൈറ്റും മേൽ വിലാസവും ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് സൈബർ സെൽ വ്യക്തമാക്കുന്നു. വായ്പയെടുത്ത് കുടുങ്ങിയവരും റിക്കവറി ഏജൻ്റുമാരാൽ പീഡിപ്പിക്കപ്പെടുന്നവരും പരാതി നൽകിയിരിക്കണം. രണ്ട്… ഓൺലൈൻ വഴി രേഖകൾ സമർപ്പിക്കുന്നതിനാൽ രേഖകളുടെ പകർപ്പിനായി പല ആപ്പുകളും ഫോണിൻ്റെ ഗാലറിയിലേയ്ക്ക് അനുമതി ആവശ്യപ്പെടും. ഫോണിൽ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പ്രധാന രേഖകളും സൂക്ഷിക്കരുത്. വ്യക്തിഗത വിവരങ്ങൾ ആക് സസ് ചെയ്യാൻ അനുവദിക്കരുത്.
മൂന്ന് ഓൺലൈൻ വായ് പകൾ പരമാവധി ഒഴിവാക്കണം. എടുക്കുന്നെങ്കിൽ കൃത്യമായ വിവരങ്ങൾ നൽകിയിട്ടുള്ളതും ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതുമായ ആപ്പുകൾ തിരഞ്ഞെടുക്കണം.