മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഉദ്ഘാടനം ഇന്ന് രാവിലെ

പാലക്കാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന അധ്യക്ഷയാവും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2023-24 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഡോക്ടര്‍, നേഴ്‌സിങ് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, മറ്റ് ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ വയോജനങ്ങളുടെ ആരോഗ്യ പരിശോധന നടത്തി ആവശ്യമായ ചികിത്സ നല്‍കുന്ന പദ്ധതിയാണിത്.
മാസത്തിലൊരിക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പഞ്ചായത്തുകളിലുള്ള 30 ആരോഗ്യ ഉപകേന്ദ്രങ്ങളിലാണ് സംഘം പരിശോധനക്ക് എത്തുക.