ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, പിന്നാലെ ആത്മഹത്യാ ശ്രമം; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
പാലക്കാട് മഞ്ഞപ്രയില്‍ ഭാര്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. മഞ്ഞപ്ര സ്വദേശിയായ പ്രമോദാണ് ഭാര്യ കാര്‍ത്തികയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
വടക്കാഞ്ചേരി മഞ്ഞപ്ര ബസ്‌സ്റ്റോപ്പിന് സമീപം രാവിലെ ആറ് മണിയോടെയാണ് സംഭവം. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭാര്യ കുതറി മാറിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.