കെഎസ്‌ആര്‍ടിസിക്ക് ശമ്പള വിതരണത്തിനായി 30 കോടി അനുവദിച്ച്‌ ധനവകുപ്പ്

 തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിക്ക് ശമ്ബള വിതരണത്തിനായി 30 കോടി അനുവദിച്ച്‌ ധനവകുപ്പ്. ഉടന്‍ തന്നെ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുമെന്ന് കെഎസ്‌ആര്‍ടിസിസി എംഡി പറഞ്ഞു.

അതേസമയം ശമ്ബള വിതരണത്തിനും കുടിശ്ശികക്കുമായുള്ള കെഎസ്‌ആര്‍ടിസിയുടെ 130 കോടിയുടെ അപേക്ഷ പരിഗണനയില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള പണം സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നില്ല. അതിനാല്‍ സംസ്ഥാന സര്‍ക്കാരും സാമ്ബത്തിക പ്രതിസന്ധിയിലാണ്. എങ്കിലും കെഎസ്‌ആര്‍ടിസിയെ കൃത്യമായി സഹായിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച്‌ അടുത്ത മാസം 15നകം അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.