പത്തനംതിട്ട അത്തിക്കയത്തിന് സമീപം പ്രവാസിയുടെ വീട്ടിൽ കാവലിന് താമസിപ്പിച്ചയാൾ ചാരായം വാറ്റിയത് ചിറ്റാർ എക്സൈസ് പിടികൂടി.

പത്തനംതിട്ട : അത്തിക്കയത്തിന് സമീപം പ്രവാസിയുടെ വീട്ടിൽ കാവലിന് താമസിപ്പിച്ചയാൾ ചാരായം വാറ്റിയത് ചിറ്റാർ എക്സൈസ് പിടികൂടി.

ചിറ്റാർ നീലിപി ലാവ് മുക്കടയിൽ വർഗീസ് (രാജു 57 )നെയാണ് ഒരു ലിറ്റർ ചാരായവും 150 ലിറ്റർ കോടയുമായി പിടികൂടിയത് . അമേരിക്കയിൽ സ്ഥിരതാമസക്കാരനായ വീട്ടുടമ അറിയാതെയാണ് ചാരായ വാറ്റ് നടന്നിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ ജി . അജികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോട കണ്ടെടുത്തത് പ്രതിയെ റിമാന്റ് ചെയ്തു.