അമ്പലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ യുവതിക്കെതിരെ പീഡനശ്രമം, ‘സെക്യൂരിറ്റി’ അറസ്റ്റിൽ

അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആശുപത്രി സുരക്ഷാ ജീവനക്കാരനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ കോമന അഷ്ടപദി വീട്ടിൽ എസ് മനോജിനെയാണ് (48) ഇന്നലെ ഉച്ചയോടെ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ് ദ്വിജേഷ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് മോർച്ചറിക്ക് സമീപമുള്ള ശുചിമുറിയിൽ വച്ചാണ് സംഭവം. ഇയാളെ സുരക്ഷാ ജോലിയിൽ നിന്ന് നീക്കം ചെയ്തതായി സൂപ്രണ്ട് ഡോ. എ അബ്ദുൽ സലാം അറിയിച്ചു. യുവതി സൂപ്രണ്ടിന് നൽകിയ പരാതി അമ്പലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും