ജോലിവാഗ്ദാനംചെയ്ത് പണംതട്ടി; റിക്രൂട്ട്മെന്‍റ് ഏജന്‍സി ഉടമയായ യുവതി അറസ്റ്റില്‍

ഈരാറ്റുപേട്ട: യു.കെയില്‍ ജോലിവാഗ്ദാനം ചെയ്ത് പൂഞ്ഞാര്‍ സ്വദേശിയില്‍നിന്ന് അഞ്ച് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ റിക്രൂട്ട്മെന്‍റ് ഏജൻസി ഉടമയെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി ഇല്ലിച്ചുവട് ഭാഗത്ത് മാളികയില്‍ വീട്ടില്‍ ഹിനോ ലിനില്‍നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൂഞ്ഞാര്‍ സ്വദേശിയുടെ ഭാര്യക്ക് യു.കെയില്‍ ജോലിവാഗ്ദാനം ചെയ്ത് ഹിനോയുടെ ഉടമസ്ഥതയിലുള്ള അങ്കമാലിയിലെ ഹൈസണ്‍ കണ്‍സള്‍ട്ടൻസി വഴി അഞ്ചുലക്ഷം രൂപയോളം തട്ടിയെടുത്തശേഷം ജോലിനല്‍കാതെ കബളിപ്പിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുകയും ഹിനോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു