തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി.
സാങ്കേതിക തകരാര്‍ മൂലമാണ് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കിയത്.
ഉച്ചയ്ക്ക് 1.18ഓടെയായിരുന്നു വിമാനം തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്നത്. വിമാനത്തിന്റെ എ.സിയില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ഒരു മണിക്കൂറിന് ശേഷം വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. നാലുമണിയോടെ വിമാനം തിരിച്ചിറക്കി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.