പാര്‍ഥസാരഥിയുടെ ഇഷ്ടവഴിപാടായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്നു തുടക്കം.

പത്തനംതിട്ട: പാര്‍ഥസാരഥിയുടെ ഇഷ്ടവഴിപാടായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്നു തുടക്കം.പത്ത് പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ.

72 ദിവസം നീളുന്ന രുചി മാമാങ്കത്തില്‍ 64 ഇനം കറികള്‍ ഉള്‍പ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയാണുള്ളത്.ഉദ്ഘാടനം രാവിലെ 11.30ന് ക്ഷേത്രാങ്കണത്തില്‍ എൻഎസ്‌എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ നിര്‍വഹിക്കും.വഞ്ചിപ്പാട്ടിന്റെ അകമ്ബടിയോടെ ആനക്കൊട്ടിലില്‍ ഭദ്രദീപം തെളിയിച്ച്‌ സദ്യ ഭഗവാന് സമര്‍പ്പിക്കുന്നതോടുകൂടിയാണ് ഈ വര്‍ഷത്തെ വള്ളസദ്യക്കു തുടക്കമാകുക.ആറന്മുള വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്രട്ടാതി ജലോത്സവം എന്നിവ ഇത്തവണ മികവോടെ നടത്താനാണ് തീരുമാനം.