സിപിഐ മാറന്നല്ലൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിക്കു നേരെ ആക്രമണം.

കാട്ടാക്കട വീട്ടിൽ ഉറങ്ങിക്കിടന്ന സിപിഐ മാറന്നല്ലൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിക്കു നേരെ ആക്രമണം. മാറനല്ലൂർ പഞ്ചായത്ത്  സമിതി അധ്യക്ഷനും വെള്ളൂർക്കോണം ക്ഷീരസംഘ പ്രസിഡന്റുമായ മാറനല്ലൂർ ദിയാന ഹൗസിൽ എ ആർ സുധീർ (43) മെഡിക്കൽ കോളേജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്  മുഖത്ത് നെഞ്ചിലും ശരീരത്തിൻറെ പലഭാഗത്തും   ഗുരുതര പൊള്ളലേറ്റു  പ്രതിയെന്ന സംശയിക്കുന്ന സിപിഐ നേതാവും മാറനല്ലൂർ  ഉൾപ്പെടുന്ന കാട്ടാക്കട മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ ആളെ പോലീസ്  തിരയുന്നുണ്ട്. ഇന്നലെ രാവിലെ ഏഴരയോടെ ആണ് സംഭവം. കിടക്കയിൽ വച്ച് പൊള്ളലേറ്റ സുധീർഖാൻ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ എന്നാണ് കരുതിയത്.

ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ആസിഡ് ശരീരത്തിൽ വീണു പൊള്ളലേറ്റതാണെന്ന് മനസ്സിലായത്. സുധീർഖാൻ കിടന്നിരുന്ന മുറിയിൽ രാവിലെ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എത്തിയിരുന്നുവെന്ന് ഭാര്യയുടെ മൊഴിയാണ്. പോലീസിന്  നൽകിയത്.ഈയാൾ പോയ ശേഷമാണ് സുധീർഖാനോ പൊള്ളലേന്ന് നിലവിളിച്ച് പുറത്തേക്ക് ചാടിയതും,  കിടക്കയും  തുണിയും ആസിഡ് വീണ് കത്തി. മൊബൈൽ ഫോണിൽ ആസിഡ് വീണ് ഉരുകിയിരുന്നു. ഇതാണ് ഫോൺ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ എന്ന് കരുതാൻ കാരണം.