തിരുവനന്തപുരത്ത് ; മത്സ്യബന്ധന വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞു
തിരുവനന്തപുരം: കഠിനംകുളം മരിയനാട് മത്സ്യബന്ധന വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞു. മൂന്ന് മത്സ്യതൊളിലാളികള്‍ക്ക് സാരമായി പരിക്കേറ്റു. രാവിലെ ആറിനാണ് അപകടമുണ്ടായത്. എട്ട് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.ഒരാള്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിയനാട് സ്വദേശി മൗലിയാസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.