കൊല്ലത്ത് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

 

കൊല്ലം : കൊല്ലത്ത് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് ചാത്തന്നൂര്‍ എക്സൈസ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു.

പൂതക്കുളം പുത്തൻകുളം സ്വദേശി 36 വയസ്സുള്ള രാജേഷ്, പാരിപ്പള്ളി എഴിപ്പുറം സ്വദേശികളായ 29 വയസുള്ള സലാഹുദീൻ, 44 വയസ്സുള്ള ഷിബു എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന മാരുതി ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. ചാത്തന്നൂര്‍ എക്സൈസ് ഇൻസ്‌പെക്ടര്‍ എം. കൃഷ്ണകുമാറും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.