പ്രതിയെ പിടിക്കാൻ പോയ പോലീസ് ഒടുവിൽ പോലീസ് ജിപ്പ് കിട്ടാൻ; പ്രതിയുടെ പിന്നാലെ

പാറശാല : രാത്രിയിൽ പോലീസുകാരെ കണ്ട് ഒ‍ാടിയ സംഘത്തിൽ പെട്ട യുവാവ് പിന്നാലെ എത്തി പോലീസ് ജീപ്പുമായി കടന്നു. പിന്നീട് അപകടത്തിൽപെട്ട ജീപ്പിൽ നിന്ന് യുവാവിനെ നാട്ടുകാർ തടഞ്ഞ് പാറശാല പോലീസിനു കൈമാറി. പരശുവയ്ക്കൽ ജി.ആർ വില്ലയിൽ ഗോകുൽ (23) ആണ് പിടിയിലായത്. ചെ‍ാവ്വ രാത്രി 10.30ന് ആണ് സംഭവം. പട്രോളിങ്ങിനിടയിൽ വാഹനം കണ്ട് 3 യുവാക്കൾ ഒ‍ാടി. ഗ്രേഡ് എസ്ഐ അടക്കം 3 പേർ ആണ് പോലീസ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിൽ നിന്ന് ഇറങ്ങി പരിശോധിക്കുന്നതിനു ഇടയിൽ പിന്നിലൂടെ എത്തിയ ഗോകുൽ വാഹനം ഓടിച്ചു പോവുകയായിരുന്നു. അമിത വേഗത്തിൽ പാഞ്ഞ വാഹനം അടുമാൻകാട് ഭാഗത്ത് വൈദ്യുതി പോസ്റ്റിൽ നേരിയ രീതിയിൽ തട്ടിയെങ്കിലും നിർത്താതെ മുന്നോട്ട് പോയി. 200മീറ്ററോളം പാഞ്ഞ വാഹനം റോഡ് വശത്തെ കുഴി കടന്ന് പറമ്പിലെ മതിലിൽ ഇടിച്ചു നിന്നു. ഇതിനിടെ, പോലീസുകാരും സ്ഥലത്തെത്തി.