മുതലപ്പൊഴിയില്‍ വീണ്ടും അപകടം

തിരുവനന്തപുരം :  മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അപകടത്തില്‍പ്പെട്ട മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തി.

ഇയാളുടെ മുഖത്തും കാലിനും പരിക്കേറ്റിട്ടുണ്ട്. ചിറയിന്‍കീഴ് സ്വദേശിയായ ഷിബുവിന്(48) ആണ് പരിക്കേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഹോളി സ്പിരിറ്റ് എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.