വീട്ടിലെ ജോലികൾക്ക് ആളെ എത്തും. ആപ്പ് തയ്യാറാക്കി കോർപ്പറേഷൻ
തിരുവനന്തപുരം: തിരുവനന്തപുരം മരക്കൊമ്പുകൾ വെട്ടാനും വീടും പരിസരവും വൃത്തിയാക്കാനും ഗൃ ഹോപകരണങ്ങളും, ഫർണിച്ചറും, അറ്റകുറ്റപ്പണികൾ, നടത്തുവാനും ഇനി ആളെ തേടി അലയേണ്ട .കോർപ്പറേഷൻ സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്ലിക്കേഷൻ വർക്ക് ഓർഡർ നൽകിയാൽ മതി. ദരിദ്ര വിഭാഗക്കാരുടെ സാമൂഹ്യ സാമ്പത്തിക ശാക്തികരണം ലക്ഷ്യം ഇട്ട് കുടുംബശ്രീയും ദേശീയ നഗര ഉപജീവനം മിഷനും, ചേർന്ന നടപ്പാക്കുന്ന സിറ്റി ലൈവ്‌ലി ഫുഡ് സെൻറർ വഴിയാണ് സേവനങ്ങൾ ലഭ്യമാക്കുക. സെന്ററിന്റെ പ്രവർത്തനത്തിന് കോർപ്പറേഷൻ കൗൺസിൽ അംഗീകാരം നൽകി .പ്രവർത്തനരീതി ഏതുതരം ജോലിയാണ് എന്നത് സ്മാർട്ട് ട്രിവാൻഡ്രം ആപ്പിൽ അപ്‌ലോഡ് ചെയ്യണം. സേവനങ്ങൾക്കുള്ള ഫീസും ആപ്പ് വഴിയാണ് അടയ്ക്കേണ്ടത്. സി എൽ സി യുടെ മാനേജ്മെൻറ് ടീം അംഗങ്ങൾക്ക് ജോലി വീതംവച്ചു നൽകും ജോലി പൂർത്തിയാക്കുന്ന മുറയ്ക്ക് ഉപഭോക്താവിന്റെ ഫോണിൽ ഒടിപി എത്തും. ഇത് ഉപയോഗിച്ച് ജോലി പൂർത്തിയായതായി ഉപഭോക്ത രേഖപ്പെടുത്തണം. കായികപ്രയത്നം ആവശ്യമായ ജോലികൾക്ക് 400 രൂപയാണ് കുറഞ്ഞ വേതനം. വർക്ക് ഓർഡർ റദ്ദാക്കിയാൽ സർവീസ് ചാർജ് ടാക്സ് എന്നിവ കഴിച്ചുള്ള പണം റീഫണ്ട് ചെയ്യും .ലഭിക്കുന്ന സേവനങ്ങൾ ഇവയൊക്കെയുമാണ് .
വൃക്ഷ ശിഖരങ്ങൾ വെട്ടുക ,പച്ചപ്പുല്ല് നീക്കം ചെയ്യൽ, വൃക്ഷഫലങ്ങൾ അടർത്തൽ, കിണർ ,വാട്ടർ ടാങ്ക് വൃത്തിയാക്കൽ ,ഇലക്ട്രിക്കൽ ,പ്ലംബിങ്, ഫർണിച്ചർ ഗ്രഹോപകരണങ്ങൾ എന്നിവയുടെ അറ്റകുറ്റ പണി ,മരുന്നുവാങ്ങി വീടുകളിൽ എത്തിക്കൽ ,കുടുംബശ്രീ ഉൽപ്പന്നങ്ങൾ ആവശ്യക്കാർക്ക് എത്തിക്കൽ ,ആശുപത്രികളിൽ കൂട്ടിരിപ്പുകാരെ എത്തിക്കുക, സർവ്വേ, ഡാറ്റാഎന്ററി, പ്രോജക്ട് വർക്കുകൾ, ഏറ്റെടുക്കൽ കോഫീ ,ചായ ,സ്നാക്സ് ,വെൽഡിങ് യൂണിറ്റ് സ്ഥാപിക്കൽ ഇവയൊക്കെയാണ്