നൗഷാദിന്റെ തിരോധാനം; ഭാര്യയെ കസ്റ്റഡിയില്‍

പത്തനംതിട്ട: കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദിനെ കാണാതായ സംഭവത്തില്‍ ഭാര്യ അഫ്സാനയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും.

നൗഷാദിനെ താൻ കൊന്ന്, കുഴിച്ചുമൂടിയെന്ന് അഫ്‌സാന കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു.

യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം കുഴിയെടുത്തു നോക്കിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. നിലവില്‍ റിമാൻഡിലുള്ള അഫ്‌സാനയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൃത്യം നടത്താൻ യുവതിയെ ആരെങ്കിലും സഹായിച്ചോയെന്നും പരിശോധിക്കും. പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കൂടല്‍ എസ് ഐ ഷെമിമോള്‍ക്ക് വിവരം ലഭിച്ചതോടെ അഫ്സാനയെ ഇന്നലെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്ബ് നൗഷാദിനെ അടൂരില്‍ വച്ച്‌ താൻ കണ്ടിരുന്നുവെന്ന് ആദ്യം പറഞ്ഞെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് ശരിയല്ലെന്ന് കണ്ടെത്തി. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവിനെ താൻ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പറ‌ഞ്ഞത്.