അരലക്ഷം പോലീസുകാർക്ക് ഓണം അലവൻസ് നിഷേധിച്ചു
തിരുവനന്തപുരം: കഴിഞ്ഞ ഓണക്കാലത്തെ ഡ്യൂട്ടി ചെയ്ത അരലക്ഷത്തോളം പോലീസുകാർക്ക് പ്രത്യേക അലവൻസ് അനുവദിക്കണമെന്ന് ഡി ജി പിയുടെ ശുപാർശ ആഭ്യന്തരവകുപ്പ് തള്ളി .ശബരിമല ഡ്യൂട്ടിയുടെ യാത്രാബത്തയും, പോലീസുകാർക്ക് നിഷേധിച്ചതിനു പിന്നാലെയാണ് ഇത് .പോലീസ് സംഘടന നൽകിയ നിവേദനത്തെ തുടർന്ന് ഉമ്മൻചാണ്ടി സർക്കാർ ആണ് ഓണം , ആനുകൂല്യമായി പോലീസുകാർക്ക് പ്രത്യേകമായി 500 രൂപ നൽകി തുടങ്ങിയത്. എ ആർ ക്യാമ്പിൽ ഓണം ആഘോഷിക്കാൻ മുഖ്യമന്ത്രിഉമ്മൻചാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തത് . ഓണം അലവൻസ് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ
ഡിജിപി ആഭ്യന്തരവകുപ്പിന് ശുപാർശ നൽകിയിരുന്നു .ജൂൺ 23ന് വകുപ്പ് ഇത് തള്ളി പകരം ഒന്നാം ഓണം, തിരുവോണം, മൂന്നാം ഓണം, എന്നീ ദിവസങ്ങളിൽ തുടർച്ചയായി ഏതെങ്കിലും രണ്ടുദിവസം ഡ്യൂട്ടി ചെയ്തവർക്കും, തിരുവോണം ദിവസം, സർക്കാരിൻറെ ഓണാഘോഷ പരിപാടികൾക്ക് 12 മണിക്കൂറിൽ കൂടുതൽ സ്പെഷ്യൽ ഡ്യൂട്ടി ചെയ്തവർക്കും, മാത്രം അലവൻസ് അനുവദിക്കുന്നതു പരിശോധിക്കാമെന്നാണ് വകുപ്പ് പറയുന്നത്. ഇപ്രകാരം ഡ്യൂട്ടി ചെയ്തവരുടെ എണ്ണം ഈ ഇനത്തിലെ സാമ്പത്തിക ബാധ്യത എന്നീ വിവരങ്ങൾ ലഭ്യമാക്കാൻ ഡി ജി പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 17% ക്ഷാമബത്ത കുടിശ്ശിക ആയിരിക്കെ കയാണ് അലവൻസ് ഒഴിവാക്കിയിരിക്കുന്നത്.