ബൈക്കിടിച്ച് കോളേജ് വിദ്യാർഥിനി മരിച്ച സംഭവം;ഓടിച്ചയാള്‍ക്കെതിരെ കേസെടുത്തു

കൊച്ചി : മൂവാറ്റുപുഴ നിർമല കോളേജിനു മുന്നിൽ ബിരുദ വിദ്യാർത്ഥിനി നമിതയുടെ ദാരുണമായ മരണത്തിനിടയാക്കിയ ബൈക്ക് അപകടത്തിൽ, ബൈക്ക് ഓടിച്ച ആൻസൻ റോയി ലഹരി ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണ് .ആൻസനെതിരെ പോലീസ് നരഹത്യ കുറ്റം ചുമത്തി കേസെടുത്തു. അമിത വേഗതയും അലക്ഷ്യമായഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമാക്കിയത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശക്തമായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു .ഇതിനുമുൻപും അമിതവേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടാണ് കോളേജിനു മുന്നിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വാളകം കുന്നയ്ക്കൽ വടക്കേ പുഷ്പകം വീട്ടിൽ രഘുവിന്റെയും ഗിരിജയുടെയും മകൾ ആറ് നമിത (20 ) മരിച്ചത് ബികോം അവസാന വർഷ വിദ്യാർത്ഥിയായിരുന്ന നമിത വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.തലയിടിച്ചുവീണ നമിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന അനുശ്രീ എന്ന കുട്ടി ബൈക്കിടിച്ച് റോഡരികിലേക്ക് തെറിച്ചുവീണു.