ഉറക്കത്തിനിടയില്‍ വീട് തകര്‍ന്നു വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ശക്തമായ മഴയും കാറ്റിനുമിടെ ആള്‍ താമസമുണ്ടായിരുന്ന ഒരു വീട് പൂര്‍ണമായും മറ്റൊരു വീട് ഭാഗികമായും തകര്‍ന്നു. വീട് ഇടിഞ്ഞ് വീഴുന്ന സമയം അകത്തുണ്ടായിരുന്ന കുടുംബത്തിലെ ഒരു കുട്ടി ഉപ്പെടെ 4 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പുതുക്കുറുച്ചി തെരുവില്‍ തൈ വിളാകം വീടുകളില്‍ താമസക്കാരായ വിമല മരിയദാസന്‍ – യേശുപാലന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
വീടിന്റെ അപകട അവസ്ഥ മനസിലാക്കിയ രണ്ട് കുടുംബങ്ങളും തങ്ങള്‍ക്ക് ഒരു വീടിന് വേണ്ടി ബന്ധപെട്ടവരെ പല തവണ സമീച്ചെങ്കിലും യാതൊരു വിധ നടപടിയും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലന്നും പറയുന്നു. കഠിനംകുളം വില്ലേജ് ആഫീസര്‍ സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു.