കുമാരനല്ലൂർ ക്ഷേത്രത്തിലെ കുളത്തിൽ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: കുമാരനല്ലൂർ ക്ഷേത്രക്കുളത്തിൽ 15കാരൻ്റെ മൃതദേഹം കണ്ടെത്തി. കുമാരനല്ലൂർ സ്വദേശിയായ വിഷ്ണു (15)ന്റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്. ഇന്നലെ മുതൽ വിഷ്ണുവിനെ കാണാതായിരുന്നു. തുടർന്നു നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന സംഘം പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു.വിഷ്ണുവിൻ്റെ സൈക്കിൾ ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തിയിരുന്നു. തുടർന്ന് രാവിലെ ക്ഷേത്രക്കുളത്തിൽ മൃതദേഹവും കണ്ടെത്തി. ഗാന്ധിനഗർ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ക്ഷേത്രക്കുളത്തിൽനിന്നു മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും.