കോൺഗ്രസിനോട് കൊടും ചതി കാണിച്ച എ കെ ആൻറണിയും ഭാര്യ എലിസബത്തും

 

തിരുവനന്തപുരം:   എ കെ ആൻറണി എന്ന കോൺഗ്രസിലെ മുതിർന്ന നേതാവിൻറെ മകൻ അനിൽ ആൻറണി ബിജെപിയിൽ ചേർന്നതിന്റെ വിശദീകരണവുമായി ആൻറണിയുടെ ഭാര്യ എലിസബത്ത് രംഗത്ത് വന്നിരിക്കുന്നു ആലപ്പുഴയിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ മാതാവിൻറെ രൂപത്തിനു മുന്നിൽ നിന്നുകൊണ്ട് എലിസബത്ത് പറയുന്ന കുമ്പസാര രഹസ്യങ്ങളാണ് പുതിയ വിവാദങ്ങൾ ഉയർത്തിയിരിക്കുന്നത് മകൻ ബിജെപിയിൽ ചേരുന്ന വിവരം നേരത്തെ തന്നെ അറിയിച്ചിരുന്നു എന്നും മകൻ ബിജെപിയിൽ ചേർന്നത് മാതാവിനോടുള്ള തൻറെ പ്രാർത്ഥനയുടെ ഫലമാണെന്നും മകൻ ഇതോടുകൂടി വലിയ ഭാവി ഉറപ്പാക്കിയിരിക്കുന്നു എന്നും വരെ എലിസബത്ത് സത്യപ്രസ്താവന നടത്തിയിരിക്കുകയാണ്. രോഗാതുരനായി വീട്ടിൽ കഴിഞ്ഞ എകെ ആൻറണി രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയാക്കിപൊക്കി ഉയർത്തിയതും മാതാവിനോട് നടത്തിയ പ്രാർത്ഥനയുടെ ഫലം ആണെന്ന് എലിസബത്ത് വെളിപ്പെടുത്തിയിട്ടുണ്ട്

ആൻറണിയുടെ ഭാര്യ പുറത്തുവിട്ട കാര്യങ്ങൾ പല രാഷ്ട്രീയ സത്യങ്ങളും വെളിപ്പെടുത്തുന്നതാണ് ആദർശത്തിന്റെ പുറംതോൽ അണിഞ്ഞു കൊണ്ട് ജീവിതകാലം മുഴുവനും നേടാവുന്നതെല്ലാം നേടിയെടുത്ത എ കെ ആൻറണി എന്ന നേതാവ് യഥാർത്ഥത്തിൽ രാഷ്ട്രീയത്തിലെ ധൃതരാഷ്ട്രർ ആയിരുന്നു കൂടെയുള്ളവരെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ഞെക്കി കൊല്ലുന്ന വഞ്ചന രാഷ്ട്രീയത്തിന്റെ പെരുന്തച്ചൻ ആയിരുന്നു എ.കെ ആന്റണി സ്വന്തം മകൻ ബിജെപി എന്ന വർഗീയ പാർട്ടിയിൽ ചേർന്നുകൊണ്ട് കോൺഗ്രസ് എന്ന മതേതര പാർട്ടിയുടെ കടയ്ക്കൽ കത്തിവെച്ച് അവസരത്തിൽ അതിവിദഗ്ധമായ മൗനം കൊണ്ട് സമ്മതം മൂടുകയാണ് ആൻറണി ചെയ്തത് ആൻറണിയുടെ ഈ നടപടി ഒരുകാലത്ത് രാജ്യത്തിൻറെ പ്രധാനമന്ത്രിയുടെ ഒപ്പം ഇരിക്കാൻ വരെ ഉയരത്തിൽ എത്തിയിരുന്ന ഉയരങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ച കോൺഗ്രസ് പാർട്ടിയോട് ചെയ്ത കൊടും ചതിയല്ലാതെ വേറെ എന്താണ്

രാഷ്ട്രീയത്തിൽ പല നേതാക്കളുടെയും മക്കൾ മറ്റു പാർട്ടികളിൽ ചേരുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് പുതുമയായ കാര്യമല്ല എന്നാൽ സ്വന്തം മകൻ എതിര്‍ചേരിയിലുള്ള പാർട്ടിയിലേക്ക് പോകുന്ന വിവരം അറിഞ്ഞിട്ടും ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ മിണ്ടാതിരുന്ന ആൻറണി കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തസ്കരനാണ്

ആൻറണി യെക്കാൾ വെല്ലുന്നതാണ് ഭാര്യയായ എലിസബത്ത് എന്ന് വെളിപ്പെടുത്തുന്നതാണ് അവർ നടത്തിയ പ്രസ്താവനകൾ തൻറെ മകൻ ബിജെപിയിൽ ചേർന്ന് ഉയരങ്ങളിലേക്ക് കുതിക്കുന്നത് കൃപാസനത്തിലെമെഴുകുതിരി പ്രാർത്ഥനയുടെ ഫലമാണെന്ന് ഒരു ലജ്ജയും ഇല്ലാതെ അവർ പറയുമ്പോൾ സ്വാഭാവികമായും ഒരു സംശയം ബാക്കിയാകുന്നു എ.കെ ആൻറണിയെയും കുടുംബത്തെയും ഇന്നു കാണുന്ന ഉയരങ്ങളിൽ എത്തിച്ചത് കോൺഗ്രസ് പാർട്ടിയാണ് അങ്ങനെയുള്ള കുടുംബത്തിൽ പിറന്ന ഒരാൾ എന്തു കാരണത്തിന്റെ പേരിൽ ആയാലും വർഗീയ കക്ഷിയായ ബിജെപിയിലേക്ക് പോകുന്നത് കടുത്ത വഞ്ചനയാണ് എന്ന് എലിസബത്തിന് അറിയാമായിരുന്നു. എങ്കിൽ കൃപാസനത്തിൽ നടത്തിയ മുട്ടിപ്പായ പ്രാർത്ഥനയിൽ മകൻ ബിജെപിയിൽ ചേരാതെ കോൺഗ്രസിൽ പ്രവർത്തിച്ച ഉയരങ്ങളിലേക്ക് എത്തണമേ എന്ന് എലിസബത്തിന് പ്രാർത്ഥിക്കാം ആയിരുന്നു അപ്പോൾ അത് ചെയ്യാത്തതിന്റെ പിന്നിൽ വേറെ കാര്യമാണ്

രാജ്യത്ത് കഴിഞ്ഞ 10 വർഷത്തോളമായി ഭരണം ഉറപ്പിച്ചിരിക്കുന്നത് ബിജെപിയാണ് വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് രക്ഷപ്പെടില്ല എന്നും ബിജെപി ജയിച്ച് അധികാരത്തിൽ വരുമെന്നും ആന്റണിയും ഭാര്യയും തിരിച്ചറിഞ്ഞിട്ടുണ്ടാകണം തോറ്റു തൊപ്പിഇടുന്ന കോൺഗ്രസ് പാർട്ടിയിൽ മകൻ അനിൽ ആൻറണി കുടിയേറി പാർത്തിട്ട്എന്തു നേട്ടം എന്ന് ആൻറണിയും ഭാര്യയും കൃത്യമായും തിരിച്ചറിയുന്നുണ്ട് ഈ തിരിച്ചറിവ് തന്നെയാണ് മകൻ ബിജെപിയിൽ എത്താനും വലിയ സ്ഥാനമാനങ്ങൾ നേടി അപ്പനേക്കാൾ വലിയവനാകാനും എലിസബത്ത് പ്രാർത്ഥിച്ചതിന്റെ പിന്നിലെ രഹസ്യം

രാഷ്ട്രീയ കാര്യത്തിലായാലും സത്യം ഏറെ കാലം മൂടിവയ്ക്കാൻ കഴിയില്ല എ കെ ആൻറണി എന്ന കോൺഗ്രസിലെ ശക്തനായ ദേശീയ നേതാവിനെ ആരും കാണാതെയുള്ള ചവിട്ടിത്തൊഴുക്കലുകളിൽ പരിക്കുപറ്റി ശൈയ്യാവലംബരായ എത്ര കോൺഗ്രസ് നേതാക്കൾ കേരളത്തിൽ ഉണ്ട് അടുത്തിടെ മരിച്ചുപോയ ഉമ്മൻചാണ്ടി പോലും ആൻറണിയുടെ കൊളിയമ്പുകൾ പലവട്ടം കണ്ണീരൊഴുക്കിയിട്ടുണ്ട് അദ്ദേഹം അത്പുറത്തു പറഞ്ഞിട്ടില്ല എന്ന് മാത്രം തന്നെയുമല്ലഏതു ശത്രുവിന്റെയും ഒരുമാതിരിപ്പെട്ട അമ്പുകളെ ചെറുത്തുനിൽക്കാൻ ഉമ്മൻചാണ്ടി കഴിയുകയും ചെയ്തിരുന്നു ഇത്തരത്തിലുള്ള അടവുകളും മറ്റും പിടിയില്ലാത്ത നേതാക്കൾ പലരും സ്വയം ഒതുങ്ങി മാറുകയാണ് ചെയ്തിരുന്നത് ഇപ്പോൾ ചെയ്തു വെച്ച പാപങ്ങളുടെയും രാഷ്ട്രീയ വഞ്ചനകളുടെയും ഫലം കൂരമ്പുകൾ ആയി എ കെ ആന്റണിക്കുനേരെ പാഞ്ഞടുക്കുകയാണ് ഇതൊക്കെ ഉണ്ടാകുമ്പോഴും ആദർശത്തിന്റെ പുറം ചട്ടയണിഞ്ഞു നിന്ന് ഇടയ്ക്കിടെ ഗദ്ഗത കണ്ഠൻ ആകാനും ദുഃഖം രേഖപ്പെടുത്താനും സഹതാപം കാണിക്കാനും ആന്റണി എന്ന നേതാവിനെ ഒരു മടിയുമില്ല

കേരള രാഷ്ട്രീയത്തിൽ എ കെ ആൻറണിയും ഭാര്യ എലിസബത്തും മകൻ അനിൽ ആന്റണിയും കാഴ്ചവയ്ക്കുന്ന മഹത്തായ സംഭാവനകൾ ചരിത്രം രേഖപ്പെടുത്തുക രാഷ്ട്രീയ വഞ്ചനയുടെതും കാപട്യത്തിന്റേതും ആയി മാത്രം ആണ് എന്ന കാര്യം ഇവർ തിരിച്ചറിഞ്ഞാൽ കൊള്ളാം. ഒരു കാര്യം കൂടി ആൻറണിയുടെ ഭാര്യയെ ഓർമ്മപ്പെടുത്തട്ടെ കൃപാസനം പ്രാർഥന വഴി സർവ്വകാര്യ സിദ്ധി ഉണ്ടാകുമെങ്കിൽ ഒരുവട്ടം കൂടി മാതാവിൻറെ മുമ്പിൽ ചെന്നുനിന്നുകൊണ്ട് നശിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ കരകയറ്റണമേ എന്ന് പ്രാർത്ഥിക്കുക എലിസബത്ത് സത്യപ്രസ്താവന നടത്തിയത് വാസ്തവം ആണെങ്കിൽ എലിസബത്തിന്റെ ഈ ഒരു പ്രാർത്ഥന മതി രാജ്യത്ത് കോൺഗ്രസ് മുന്നിലെത്തി അധികാരത്തിൽ തിരിച്ചു വരുവാൻ