ബസിൽ മാല പൊട്ടിക്കാൻ ശ്രമം; രണ്ട് തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

കുമരകം: ഇല്ലിക്കൽ ഭാഗത്ത് നിന്ന് ബസിൽ യാത്ര ചെയ്തുവന്നിരുന്ന യാത്രക്കാരിയുടെ നാലുപവൻ തൂക്കമുള്ള സ്വർണമാല കവരാൻ ശ്രമം നടത്തിയ കേസിൽ തമിഴ്നാട് സ്വദേശിനികളായ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിനികളായ അനുജ(36), മഹ(34) തുടങ്ങിയവരാണ് കുമരകം പോലീസ് അറസ്റ്റ് ചെയിതു . കവർച്ചശ്രമം ശ്രദ്ധയിൽ പെട്ട യാത്രക്കാരി ബഹളം വെക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുമരകം പോലീസ് കേസെടുത്തു. കുമരകം സ്റ്റേഷൻ എസ്എച്ച്ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലാണിവരെ അറസ്റ്റ് ചെയ്തത്. ഇരുവരേയും കോടതിയിൽ ഹാജരാക്കി.