ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: വടക്കാഞ്ചേരി പുതുരുത്തി ചാക്കുട്ടിപ്പീടിക സെന്ററില്‍ വീടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വൻ അഗ്നിബാധ.

ഇന്ന് ഉച്ചയോടെ വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. അടുക്കള ഭാഗത്തിരുന്ന ഫ്രിഡ്ജാണ് പൊട്ടിതെറിച്ചത്. അപകടത്തില്‍ ആളപായമില്ല.

നാട്ടുകാരാണ് വീടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന് തന്നെ വീട്ടിലേക്ക് ഓടിയെത്തി. പിന്നീടാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് തിരിച്ചറിയുന്നത്